മറാത്തവാഡ സോണിലെ ബീഡ് ജില്ലയിലെ അഷ്‌ടിയിൽ ശബരി ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയായ വർഗ്ഗീസ് കെ തോമസിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നാണ് ഉടനെ പരിസരത്തുള്ള അഷ്ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ സ്ഥീരികരിച്ചു.
ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.
പൂനെയിൽ നിന്നുള്ള അനൂപ് യശോധർ, ഭോപ്പാലിൽ നിന്നുള്ള എം.കെ മാത്യൂ എന്നിവരാണ് ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികളെ വിവരമറിയിക്കുന്നത്. തുടർന്ന് ഫെയ്മ മഹാരാഷ്ട്ര മറാത്തവാഡ സോൺ ഭാരവാഹികളായ കബീർ അഹമ്മദ്, ജോയി പൈനാടത്ത്, റഹുമത്ത് മൊയ്തീൻ, രാധാകൃഷ്ണ പിള്ള , വെൽഫെയർ സെൽ ഭാരവാഹിയായ ഷൈൻ പാലാമൂട്ടിൽ എന്നിവർ ഹോസ്പിറ്റൽ അധികാരികൾ, ജില്ല കളക്ടർ ഓഫീസ് എന്നിവരുമായി ബന്ധപ്പെട്ടതിനു ശേഷം അന്തരിച്ച കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം അഷ്ടിയ്ക്കു സമീപമുള്ള അഹമ്മദ് നഗർ സമാജം പ്രസിഡണ്ടും ഫെയ്മ മഹാരാഷ്ട്ര അഡ്‌വൈസറി കമ്മിറ്റി വൈസ് ചെയർമാനുമായ ബാബുസേഠ് ൻ്റെ നേതൃത്വത്തിൽ സമാജം പ്രവർത്തകരുടെ സഹകരണത്തോടെ പോസ്റ്റുമാർട്ടം നടത്തി ഭൗതികശരീരം ജന്മനാട്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ്.
Amchi Mumbai | മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും | KAIRALI NEWS | EVERY SATURDAY 4.30 P.M.
