2026 ജനുവരി 4നു നടന്ന മലയാളം മിഷൻ പഠനോത്സവത്തിന്‍റെ ഫലപ്രഖ്യാപനം നടന്നു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളില്‍ മലയാളം മിഷൻ മുംബൈ ചാപ്റ്ററിലെ പഠിതാക്കള്‍ സ്തുത്യര്‍ഹമായ വിജയം നേടി.
സര്‍ട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്നയില്‍ 129 പേരാണ് പരീക്ഷ എഴുതിയത്. അതില്‍ 53 പേര്‍ എ പ്ലസും 66 പേര്‍ എയും 10 പേര്‍ ബി പ്ലസും നേടിയാണ് പ്രശംസനീയമായ വിജയം കൈവരിച്ചത്. ഡിപ്ലോമ കോഴ്സായ സൂര്യകാന്തിയില്‍ 53 പേര്‍ പരീക്ഷ എഴുതി. 28 പേര്‍ എ പ്ലസും 22 പേര്‍ എയും 2 പേര്‍ ബി പ്ലസും ഒരാള്‍ ബിയും നേടിയാണ് വിജയിച്ചത്. ഹയര്‍ ഡിപ്ലോമ കോഴ്സായ ആമ്പലില്‍ 13 പേര്‍ പരീക്ഷ എഴുതി. 5 പേര്‍ എ പ്ലസും 4 പേര്‍ എയും 3 പേര്‍ ബി പ്ലസും ഒരാള്‍ ബിയും നേടി വിജയിച്ചു.
2 പേര്‍ പങ്കെടുത്ത സൂര്യകാന്തി സമാന്തര പരീക്ഷയില്‍ ഒരാള്‍ എ പ്ലസും മറ്റെയാള്‍ എ യും നേടി. 6 പേര്‍ എഴുതിയ ആമ്പല്‍ സമാന്തര പരീക്ഷയില്‍ 3 പേര്‍ എ പ്ലസും 3 പേര്‍ എ യും നേടി വിജയിച്ചു സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി സമാന്തര പരീക്ഷയില്‍ 4 പേര്‍ പങ്കെടുത്തു. അതില്‍ 2 പേര്‍ എ പ്ലസും ഒരാള്‍ എ യും ഒരാള്‍ സി പ്ലസും നേടിയാണ് വിജയിച്ചത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
