ഗുജറാത്തിൽ നിന്നുള്ള ശ്രമിക് ട്രെയിൻ ഇന്ന് രാത്രി കേരളത്തിലേക്ക് പുറപ്പെടും.

0

ഗുജറാത്ത് മലയാളികൾക്കായി അനുവദിച്ച ശ്രമിക് ട്രെയിൻ ചില സാങ്കേതിക കാരണങ്ങളാൽ റദ്ദായെങ്കിലും ഫെഗ്മയുടെയും അംഗ സമാജങ്ങളുടെയും നിരന്തരമായ ഇടപെടലുകൾ ഫലം കണ്ടു. അഹമ്മദാബാദിൽ നിന്ന് മുൻപ് തീരുമാനിച്ച ട്രെയിൻ ഇന്ന് മെയ് 26 ന് രാത്രി 12:30 ന് രാജ്കോട്ടിൽ നിന്ന് പുറപ്പെടും. അഹമ്മദാബാദ്, ബറോഡ, സൂറത്ത് എന്നിവടങ്ങളിൽ നിന്നായി ഫെഗ്മയുടെ അംഗ സമാജങ്ങൾ വഴി പേര് രജിസ്റ്റർ ചെയ്തവരാണ് യാത്രക്കാർ. വ്യത്യസ്ത ആവിശ്യങ്ങൾക്കായി ഗുജറാത്തിലെത്തി കുടുങ്ങി പോയവരെയാണ് ഫെഗ്മയും അംഗ സമാജങ്ങളും ചേർന്ന് ജില്ലാ കളക്ടർമാരുടെയും കേരള ഗുജറാത്ത്‌ നോഡൽ ഓഫീസർമാരുടെയും മറ്റ് അധികാരികളുടെയും സഹായത്തോടെ കേരളത്തിലേക്ക് മടക്കി അയക്കുന്നത്.

ഫെഗ്മ പ്രസിഡന്റ്‌ കെ ജി .ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി ഷാജഹാൻ

തിരുവനന്തപുരം വരെ പോകുന്ന ട്രെയിന് കോഴിക്കോട്, എറണാകുളം സ്റ്റോപ്പ്‌ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഗുജറാത്തിലെ മന്ത്രിമാർ, വിവിധ വകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ, അംഗ സമാജം ഭാരവാഹികൾ കൂടാതെ നിരവധി സുമനസുകളുടെയും പിന്തുണയും സഹകരണവുമാണ് ഇതിനായി സഹായിച്ച ഘടകമെന്ന് ഫെഗ്മ പ്രസിഡന്റ്‌ കെ ജി .ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി ഷാജഹാൻ എന്നിവർ അറിയിച്ചു .

Subscribe & enable bell icon for regular update

LEAVE A REPLY

Please enter your comment!
Please enter your name here