More
    HomeNewsഡോക്ടർ സുകുമാർ അഴീക്കോട് പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്.

    ഡോക്ടർ സുകുമാർ അഴീക്കോട് പുരസ്‌കാരം പ്രേമൻ ഇല്ലത്തിന്.

    Published on

    കണ്ണൂർ വേവ്സ് സാംസ്‌കാരിക ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ഏട്ടാമത് ഡോക്ടർ സുകുമാർ അഴീക്കോട് പുരസ്‌കാരം നോവലിസ്റ്റും സാംസ്‌കാരിക പ്രവർ ത്തകനുമായ ശ്രീ പ്രേമൻ ഇല്ലത്തിനു ലഭിച്ചു.

    25000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 15ന് വൈകുന്നേരം നാലു മണിക്ക് കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രൌഡഗംഭീര മായ ചടങ്ങിൽ ബഹു കേരള നിയമ സഭാ സ്പീക്കർ എ എൻ ഷംസീർ പുരസ്‌കാര ദാനം നിർവഹിക്കും. ബഹു രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ബഹു കണ്ണൂർ കോർപറേഷൻ മേയർ ശ്രീമതി ഇന്ദിര പി എന്നിവർ സംബന്ധിക്കും.

    നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.

    രചനകളിലെ സാമൂഹ്യ പ്രതിബദ്ധതയും ഭാഷാ സൗന്ദര്യവുമാണ് അവാർഡിനർഹമാക്കിയതെന്നു അവാർഡ് നിർണ്ണയ കമ്മിറ്റി വിലയിരുത്തി.

    ഡോക്ടർ ശിവരാമ കാരന്ത് പുരസ്‌കാരം, മഹാകവി പി സാഹിത്യ പുരസ്‌കാരം, ഇന്ത്യൻ അസോസിയേഷൻ ഷാർജ നോവൽ പുരസ്‌കാരം, ജനശക്തി മുംബൈ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

    പുസ്തകങ്ങൾ ഇംഗ്ലീഷിലും, അറബിയിലും, കന്നഡയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

    കണ്ണൂർ വേവ്സ് ന്റെ സുകുമാർ അഴീക്കോട് പുരസ്‌കാരം മുൻ വർഷങ്ങളിൽ ലഭിച്ചത് ഡോക്ടർ കെ ജയകുമാർഐ എ എസ്‌, ശ്രീകുമാരൻ തമ്പി, പുനത്തിൽ കുഞ്ഞബ്ദുള്ള, എം മുകുന്ദൻ, സി രാധാകൃഷ്ണൻ,ടി പദ്മനാഭൻ എന്നീ സാഹിത്യ പ്രതിഭകൾക്കാണ്.

    ശ്രീ കുമാരൻ തമ്പി, ഡോക്ടർ കെ ജയകുമാർ, എം മുകുന്ദൻ എന്നിവരാണ് ഇപ്പോൾ കണ്ണൂർ വേവ്സ് രക്ഷധികാരികൾ.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ അവാർഡ് ഡോ. ഉമ്മൻ ഡേവിഡിന്; പുരസ്‌കാരം കൈമാറി സിനിമാ–ടെലിവിഷൻ താരം അനീഷ് രവി.

    മുംബൈയിൽ വിദ്യാഭ്യാസ രംഗത്ത് അഞ്ചു പതിറ്റാണ്ടുകളുടെ സമ്പന്നമായ സേവന പാരമ്പര്യമുള്ള ഡോ. ഉമ്മൻ ഡേവിഡ്, കഴിഞ്ഞ വർഷം വിവിധ...

    പ്രതീക്ഷകളും പ്രത്യാശകളുമാണ് ജീവിതത്തെ വർണാഭമാക്കുന്നത് – അനീഷ് രവി

    ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റർ ആഘോഷം ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്ത സമാജം കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകിയാണ്...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസൺ ഏപ്രിൽ 18, 19 തീയതികളിൽ (Watch Video)

    മുംബൈ: മലയാളി കായികാസ്വാദകരുടെ ആവേശം വാനോളം ഉയർത്തി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ക്രിക്കറ്റ് ടൂർണമെന്റ്...

    ഇതിഹാസ ഗായികയ്ക്ക് വിട; സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശിവാജി പാർക്കിൽ

    അന്തരിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് നഗരത്തിലെ ശിവാജി പാർക്കിൽ സംസ്‌കരിക്കും....
    spot_img

    More like this