More
    Homeഇതിഹാസ ഗായികയ്ക്ക് വിട; സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശിവാജി പാർക്കിൽ

    ഇതിഹാസ ഗായികയ്ക്ക് വിട; സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശിവാജി പാർക്കിൽ

    Published on

    അന്തരിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് നഗരത്തിലെ ശിവാജി പാർക്കിൽ സംസ്‌കരിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം നിരവധി പ്രമുഖർ ആശാ ഭോസ്‌ലെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

    മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് നഗരത്തിലെ ശിവാജി പാർക്കിൽ സംസ്‌കരിക്കും. 92 വയസ്സായിരുന്നു.

    ആശാ ഭോസ്‌ലെയുടെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം ലോവർ പരേലിലെ വീട്ടിലെത്തിച്ചു . ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിച്ച പൊതു ദർശനത്തിൽ അമിതാഭ്‌ ബച്ചൻ, എ ആർ റഹ്മാൻ, അടക്കം നിരവധി പ്രമുഖർ വസതിയിലെത്തി ഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം ഉച്ചകഴിഞ്ഞ് 3 മണി വരെ ലോവർ പരേലിലെ വീട്ടിൽ സൂക്ഷിക്കും.

    ആശാ ഭോസ്‌ലെയുടെ പെട്ടെന്നുള്ള വിയോഗം ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാൻ, കാജോൾ, ശ്രേയ ഘോഷാൽ, കരീന കപൂർ ഖാൻ, രാം ഗോപാൽ വർമ്മ, വിക്കി കൗശൽ, അനു മാലിക്, കമൽ ഹാസൻ, ജൂനിയർ എൻ‌ടി‌ആർ തുടങ്ങി നിരവധി സെലിബ്രിറ്റികൾ മരണത്തിൽ ദുഃഖം പങ്ക് വച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചിച്ചു

    വൈകുന്നേരം 4 മണിക്കാണ് സംസ്കാര ചടങ്ങുകൾ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം നിരവധി പ്രമുഖർ ആശാ ഭോസ്‌ലെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

    മുംബൈയിലെ പ്രശസ്തമായ ശിവാജി പാർക്കിലാണ് പ്രിയ ഗായികയുടെ അന്ത്യവിശ്രമത്തിനായി ഒരുക്കങ്ങൾ നടക്കുന്നത്. മൂന്ന് മണിയോടെ വിലാപയാത്രയായി ശിവാജി പാർക്കിലെത്തും . സംസ്ഥാന ബഹുമതികലോടെയാകും സംസ്കാര ചടങ്ങുകൾ.

    ശനിയാഴ്ച രാത്രി ആരോഗ്യപ്രശ്നങ്ങളുമായി ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആശാ ഭോസ്‌ലെ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, ആ പ്രതീക്ഷയെ ഇല്ലാതാക്കിക്കൊണ്ടാണ് എക്കാലവും കൊണ്ടാടുന്ന ഗാനങ്ങളുടെ വിശാലലോകം സമ്മാനിച്ച് ഗായിക മടങ്ങിയത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പ്രതീക്ഷകളും പ്രത്യാശകളുമാണ് ജീവിതത്തെ വർണാഭമാക്കുന്നത് – അനീഷ് രവി

    ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റർ ആഘോഷം ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്ത സമാജം കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകിയാണ്...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസൺ ഏപ്രിൽ 18, 19 തീയതികളിൽ (Watch Video)

    മുംബൈ: മലയാളി കായികാസ്വാദകരുടെ ആവേശം വാനോളം ഉയർത്തി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ക്രിക്കറ്റ് ടൂർണമെന്റ്...

    KIM–രാഗലയ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

    എല്ലാ വർഷവും രാഗലയയും കേരളാ ഇൻ മുംബൈയും സംയുക്തമായി നടത്തി വരുന്ന KIM-RAAGALAYA EXCELLENCE അവാർഡ്സ് 2026 ചടങ്ങ്...

    പൻവെലിൽ സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് ഏപ്രിൽ 19ന്

    ന്യൂ പൻവെൽ: കാൻസർ രോഗത്തെ നേരത്തെ കണ്ടെത്തുന്നതിന് സഹായകമായ സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് ഏപ്രിൽ 19-ാം തീയതി രാവിലെ...
    spot_img

    More like this