എല്ലാ വർഷവും രാഗലയയും കേരളാ ഇൻ മുംബൈയും സംയുക്തമായി നടത്തി വരുന്ന KIM-RAAGALAYA EXCELLENCE അവാർഡ്സ് 2026 ചടങ്ങ് ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരം മാട്ടുങ്ക മൈസൂർ അസോസിയേഷൻ ഹാളിൽ നടന്നു.
രാധികാ നായർ അവതരിപ്പിച്ച മോഹിനിയാട്ടം അവതരണത്തോടു കൂടി ആരംഭിച്ച സന്ധ്യയിൽ രാഗലയ നൽകി വരുന്ന രാഗലയ ആജീവപുരസ്കാരം മലയാള ചലച്ചിത്രങ്ങൾക്ക് നിരവധി ഗാനങ്ങൾ സമർപ്പിച്ച പ്രശസ്ത സംഗീത സംവിധായകൻ മണ്മറഞ്ഞു പോയ സലീൽ ചൗധുരിക്കൂ വേണ്ടി മകൻ സംഗീത സംവിധായകൻ സാൻജോയ് ചൗധുരി ഏറ്റുവാങ്ങി.
രാധിക നായരുടെ മോഹിനിയാട്ടം പ്രകടനത്തോടെ ആരംഭിച്ച പരിപാടിയിൽ സലീൽ ചൗധുരി ഈണം നൽകിയ ഗാനങ്ങൾ മുംബൈയിലെ പ്രഗത്ഭ ഗായികാ ഗായകന്മാരായ ഐഡിയ സ്റ്റാർ റണ്ണറപ്പ് പ്രീതി വാരിയർ, ഫ്ലവേഴ്സ് മ്യൂസിക് സീസൺ 5 വിജയി ശിവശങ്കർ കൃഷ്ണ തുടങ്ങിയവർ ചേർന്ന് ആലപിച്ചു.
തുടർന്നു കേരളാ ഇൻ മുംബൈ എക്സലെൻസ് അവാർഡുകൾ നിരവധി മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്‌തികളായ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ എം. കെ.നവാസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ മാതൃഭൂമിയുടെ മുംബൈ ബ്യൂറോ ചീഫ് എൻ. ശ്രീജിത്ത്, വ്യവസായിയും കവിയിത്രിയുമായ Dr. ശശികല പണിക്കർ, പ്രമുഖ നർത്തകി നിഷാ ഗിൽബർട്ട്, വിദ്യാഭ്യാസ രംഗത്തെ യുവ സംരംഭകൻ ബിജോയ് ഉമ്മൻ, എന്നിവർക്കു നൽകി ആദരിച്ചു. സാമൂഹിക പ്രവർത്തക രാഖി സുനിലിന് വേണ്ടി അഡ്വ പത്മ ദിവാകരൻ പുരസ്‌കാരം ഏറ്റു വാങ്ങി.
ക്ലാസിക്കൽ നൃത്തവും സംഗീതവും പ്രതിഭകളുടെ ആദരവുമൊന്നിച്ചു കലർന്ന ഈ പരിപാടി മുംബൈയിലെ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത സാംസ്കാരിക സന്ധ്യയായി മാറി.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS
