More
    Homeനോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സ്കീമിൽ അംഗമാകാനുള്ള അവസാന തിയ്യതി ഏപ്രിൽ 12 ഞായറാഴ്ച

    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സ്കീമിൽ അംഗമാകാനുള്ള അവസാന തിയ്യതി ഏപ്രിൽ 12 ഞായറാഴ്ച

    Published on

    പ്രവാസികള്‍ക്ക് അഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കേരള ഗവണ്മെന്റിന്റെ നോര്‍ക്ക കെയര്‍ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തിയ്യതി 2026 ഏപ്രില്‍ 12 വരെ മാത്രം.

    അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള 07 സ്ലാബുകള്‍

    2025- ലെ “നോര്‍ക്ക കെയർ” സ്കീമിൽ ഇതുവരെ ക്ലെയിമിനത്തില്‍ നല്‍കിയത് 88 കോടി രൂപ

    പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍ റോൾമെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്കും 12/03/2026 മുതൽ തുടക്കമായി.

    നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി പ്രഖ്യാപിച്ചത്

    നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് നാലു മാസങ്ങള്‍ക്കകം പതിനായിരത്തോളം പോളിസി ഉടമകള്‍ക്കായി ഇതുവരെ 88 കോടി രൂപയിലധികം ക്ലെയിമിനത്തില്‍ നല്‍കാനായി. ലോകത്ത് പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോര്‍ക്ക കെയർ സ്കീം

    18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍ റോള്‍ ചെയ്യാനാകുക

    10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ 80 വയസ്സുവരെയുളള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനാകും.

    നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ 2026 ഏപ്രില്‍ 12 വരെ എന്‍ റോൾ ചെയ്യാവുന്നതാണ്. ഈ കാലയളവില്‍ എന്‍ റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രിൽ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്.

    05 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം ഒരു കോടി രൂപ എന്നിങ്ങനെയുളള 07 വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി

    നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ (10 ലക്ഷം/അതിന് മുകളിലുളള സ്ലാബുകളിൽ ചേരാനാകും)

    കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍ റോള്‍മെന്റില്‍ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എന്‍ റോള്‍ ചെയ്തത്.

    വളരെ കുറഞ്ഞ പ്രീമിയത്തിൽ പ്രായപരിധിയൊഴിച്ച് മറ്റ് നിബന്ധനകളൊന്നും തന്നെയില്ലാതെ നിലവിലുള്ള ഒരുവിധം എല്ലാ അസുഖങ്ങളും കവർ ആയിട്ടുള്ള വളരെ നല്ല ഒരു സ്കീമാണിതെന്നും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ ഇത്തരം പദ്ധതികളിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഭാഗബാക്കായി അതിന്റെ പരമാവധി അനുകൂല്യങ്ങൾ മുതലെടുക്കണമെന്നും ഈ സ്കീമിൽ കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന്, ഇൻഷുറൻസ് പോളിസി സർട്ടിഫിക്കേറ്റ്, പ്രിയപത്നിക്ക് വിവാഹ വാർഷിക സമ്മാനമായി നൽകി,വാർത്തകളിലൂടെ ശ്രദ്ധേയനായ മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനും മുളുണ്ട് കേരള സമാജം സെക്രട്ടറിയുമായ ഇടശ്ശേരി രാമചന്ദ്രൻ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    രാഗലയ-കേരളാ ഇൻ മുംബൈ അവാർഡ് നിശ നാളെ

    രാഗലയ -കേരളാ ഇൻ മുംബൈ അവാർഡ് നിശ നാളെ വൈകുന്നേരം ( ഏപ്രിൽ 11ന്) ആറര മണി മുതൽ...

    ഡോംബിവ്‌ലി കേരളീയ സമാജം വിഷു ഈസ്റ്റർ ആഘോഷം ഏപ്രിൽ 12ന്; സിനിമാ ടെലിവിഷൻ താരങ്ങൾ പങ്കെടുക്കും

    ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിക്കുന്ന വിഷു ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 12 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും....

    മുംബൈയിൽ 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊഴിലാളി അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. കെട്ടിട നിർമ്മാണ സ്ഥലത്ത് 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊഴിലാളിയെ പോലീസ്...

    ഖാർഘർ കേരള സമാജത്തിൽ മ്യുറൽ പെയിന്റിംഗ് ക്ലാസ് ആരംഭിച്ചു

    ഖാർഘർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചുമർ ചിത്രരചനാ ( മ്യുറൽ പെയിന്റിംഗ് ) ക്‌ളാസ്സിന് തുടക്കമായി. ഇക്കഴിഞ്ഞ ഞായറാഴ്ച...
    spot_img

    More like this

    രാഗലയ-കേരളാ ഇൻ മുംബൈ അവാർഡ് നിശ നാളെ

    രാഗലയ -കേരളാ ഇൻ മുംബൈ അവാർഡ് നിശ നാളെ വൈകുന്നേരം ( ഏപ്രിൽ 11ന്) ആറര മണി മുതൽ...

    ഡോംബിവ്‌ലി കേരളീയ സമാജം വിഷു ഈസ്റ്റർ ആഘോഷം ഏപ്രിൽ 12ന്; സിനിമാ ടെലിവിഷൻ താരങ്ങൾ പങ്കെടുക്കും

    ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിക്കുന്ന വിഷു ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 12 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും....

    മുംബൈയിൽ 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊഴിലാളി അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. കെട്ടിട നിർമ്മാണ സ്ഥലത്ത് 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊഴിലാളിയെ പോലീസ്...