വസായ് : ശ്രീനാരായണ ധർമ്മ പരിപാലന യോഗം നമ്പർ 3880 വസായ് ശാഖയുടെ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.
ശാഖായോഗം പ്രസിഡന്റ് സജി രാഘവന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഗുരുസ്മരണ,അനുശോചനം,കണക്ക് അവതരണം,പ്രവർത്തന റിപ്പോർട്ട് അവതരണം,ഭരണ സമിതി തെരെഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട ആയിരുന്നു. മാർച്ച് 29 ന് നടന്ന 22 ആം മത് വാർഷിക പൊതുയോഗത്തിൽ നിന്ന് സജി രാഘവൻ (പ്രസിഡന്റ്),എസ്.ഡി.സിദ്ധാർത്ഥൻ (വൈസ് പ്രസിഡന്റ്),രമേശ് കാട്ടുങ്ങൽ (സെക്രട്ടറി),അനിൽ കുമാർ കെ.വി(യൂണിയൻ കമ്മിറ്റി അംഗം),സുജന ബിജു,സിന്ധു ശ്രീനിവാസൻ,സുശീല തമ്പി,വിമല അനിൽകുമാർ,ബാലൻ,മോഹൻ പണിക്കർ,സുരേഷ് കുമാർ,ജയൻ പണിക്കർ, അജി കുമാർ എന്നിവരെയാണ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തത്.
2026,2027 & 2028 എന്നി കാലയളവിലേക്കാണ് പുതിയ ഭരണ സമതി നിലവിൽ വന്നത്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
