More
    HomeNewsമലയാളം മിഷന്‍ കൊങ്കൺ മേഖല പൊതുയോഗവും കമ്മിറ്റി രൂപീകരണവും

    മലയാളം മിഷന്‍ കൊങ്കൺ മേഖല പൊതുയോഗവും കമ്മിറ്റി രൂപീകരണവും

    Published on

    മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ കൊങ്കൺ മേഖലയിലെ എല്ലാ പഠനകേന്ദ്രങ്ങളിലും പഠനകേന്ദ്രകമ്മിറ്റികളുടെ രൂപീകരണം നടന്നു. മേഖല പൊതുയോഗം മാർച്ച് 21 ശനിയാഴ്ച രാത്രി 8.30 മുതല്‍ ഓൺലൈനായി സംഘടിപ്പിച്ചു.
    മേഖല പ്രസിഡന്റ്‌ സാം വർഗീസ് ഓതറയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കൊങ്കൺ മേഖലയിലെ എല്ലാ പഠനകേന്ദ്ര കമ്മിറ്റി അംഗങ്ങളും അധ്യാപകരും മേഖല ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു.

    യോഗത്തിൽ മേഖല സെക്രട്ടറി കെ.ടി. രാമകൃഷ്ണൻ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് നിരീക്ഷകനായിരുന്നു. മലയാളം മിഷനിലെ റേഡിയോ മലയാളം, ഭൂമി മലയാളം തുടങ്ങിയ പ്രവർത്തന ങ്ങളിൽ കൊങ്കൺ മേഖലയ്ക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ലൈബ്രറി ഓഡിറ്റിംഗ് നടത്തണമെന്നും ചാപ്റ്റർ സെക്രട്ടറി നിർദേശിച്ചു.

    രത്നഗിരി പഠനകേന്ദ്രത്തിനെ പ്രതിനിധീകരിച്ച് സുരേഷ് നായർ, ഖേഡ് പഠനകേന്ദ്രത്തിനെ പ്രതിനിധീകരിച്ച് ഷജിനാ പ്രജിത്ത്, റോഹ പഠന കേന്ദ്രത്തിനെ പ്രതിനിധീകരിച്ച് സിന്ധു നായർ, പെൻ-വഡ്ക്കൽ പഠന കേന്ദ്ര ത്തിനെ പ്രതിനിധീകരിച്ച് ഷിബു മാത്യു എന്നിവര്‍ സംസാരിച്ചു. മേഖല കോഡിനേറ്റർ സജിനി സുരേന്ദ്രൻ മേഖലയിലെ പഠനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തി.

    യോഗത്തില്‍ അധ്യാപകരും സംഘടനാ പ്രതിനിധികളും തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചാപ്റ്റർ സെക്രട്ടറിയുമായി പങ്കുവെച്ചു. ആ വിഷയങ്ങളിൽ അദ്ദേഹം വ്യക്തമായ നിർദ്ദേശങ്ങള്‍ നൽകി. തുടര്‍ന്ന് നടന്ന മേഖല പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിൽ സാം വർഗീസ് ഓതറ മേഖല പ്രസിഡണ്ടായും, കെ.ടി. രാമകൃഷ്ണൻ മേഖല സെക്രട്ടറിയായും, സുമേഷ് ടി മേഖല ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു.
    കെ.ടി. രാമകൃഷ്ണന്റെ നന്ദി പ്രകാശനത്തോടെ പൊതുയോഗം സമാപിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയിൽ 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊഴിലാളി അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. കെട്ടിട നിർമ്മാണ സ്ഥലത്ത് 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊഴിലാളിയെ പോലീസ്...

    ഖാർഘർ കേരള സമാജത്തിൽ മ്യുറൽ പെയിന്റിംഗ് ക്ലാസ് ആരംഭിച്ചു

    ഖാർഘർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചുമർ ചിത്രരചനാ ( മ്യുറൽ പെയിന്റിംഗ് ) ക്‌ളാസ്സിന് തുടക്കമായി. ഇക്കഴിഞ്ഞ ഞായറാഴ്ച...

    കാൾ ഫ്രം ട്രംപ് – (Rajan Kinattinkara)

    ഇന്നലെ രാത്രി കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ഐ.പി ൽ മൽസരം കണ്ട് ഉറങ്ങാൻ കിടന്നപ്പോഴാണ് പെട്ടെന്ന് ഫോൺ അടിക്കുന്നത്...

    എസ് എൻ ഡി പി വനിതാസംഘം മലാഡ് മൽവണി യൂണിറ്റിന് പുതിയ ഭാരവാഹികൾ

    എസ് എൻ ഡി പി വനിതാസംഘം മലാഡ് മൽവണി യൂണിറ്റ് നമ്പർ 4493 ൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി...
    spot_img

    More like this