More
    HomeNewsവാസൻ വീരച്ചേരിയുടെ കൃതിയെ ആസ്പദമാക്കി ഡോംബിവ്‌ലിയിൽ സാഹിത്യചർച്ച

    വാസൻ വീരച്ചേരിയുടെ കൃതിയെ ആസ്പദമാക്കി ഡോംബിവ്‌ലിയിൽ സാഹിത്യചർച്ച

    Published on

    ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ പ്രതിമാസ സാഹിത്യസായാഹ്നം ഈ മാസം ഏപ്രിൽ 11-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6:30-ന് സമാജം ഹാളിൽ അരങ്ങേറും. സാഹിത്യസ്നേഹികൾക്ക് അറിവിന്റെയും ആസ്വാദനത്തിന്റെയും അപൂർവ്വ വേദിയായി മാറുന്ന ഇത്തരം സംഗമങ്ങൾ, സമൃദ്ധമായ സാംസ്കാരിക ഇടപെടലുകൾക്കാണ് വഴിയൊരുക്കുന്നത്.

    കാക്കനാടൻ അവാർഡും കോവിലൻ സ്മാരക അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ എഴുത്തുകാരൻ വാസൻ വീരച്ചേരി രചിച്ച “സ്വപ്നങ്ങൾക്കുമപ്പുറം” എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് ഇക്കുറി അവലോകനവും ചർച്ചയും സംഘടിപ്പിച്ചിരിക്കുന്നത്. അവതാരകനായ ശ്യാം ലാൽ പരിപാടിയുടെ അവതരണവും ചർച്ചാനിയന്ത്രണവും നിർവ്വഹിക്കും.

    കേരളീയ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാഹിത്യപ്രേമികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കുമെന്ന് ആർട്സ് & കൾച്ചർ സെക്രട്ടറി സുരേഷ് ബാബു കെ. കെ.യും കൺവീനർ ജോയ് ഗുരുവായൂരും അറിയിച്ചു.

    പരിപാടി വിശദാംശങ്ങൾ:
    തീയതി: ഏപ്രിൽ 11, ശനിയാഴ്ച
    സമയം: വൈകിട്ട് 6:30
    വേദി: കേരളീയ സമാജം ഹാൾ, ഡോംബിവ്‌ലി ഈസ്റ്റ്
    (റെയിൽവേ സ്റ്റേഷനുസമീപം – 2nd Floor, Subham Karoti Building, Opp: Bus Stand, Bajiprabhu Chowk)

    കൂടുതൽ വിവരങ്ങൾക്ക്: 77150 57407 / 98208 86717

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this