More
    HomeNewsലോധാ-പലാവയിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഭക്തിസാന്ദ്രമായി സമാപിച്ചു

    ലോധാ-പലാവയിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഭക്തിസാന്ദ്രമായി സമാപിച്ചു

    Published on

    ഡോംബിവിലി ഈസ്റ്റ് ലോധാ-പലാവ മേഖലയിലെ ഭക്തജനങ്ങൾക്ക് ആത്മീയാനുഭവമായി മാറിയ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഭക്തിസാന്ദ്രമായി സമാപിച്ചു. റൺവാൾ മൈ സിറ്റി, ലോധാ പലാവ, റിവർവുഡ് പാർക്ക് എന്നിവിടങ്ങളിലെ ഭക്തരുടെ സംയുക്ത നേതൃത്വത്തിൽ രൂപീകൃതമായ ശ്രീ മുത്തപ്പൻ സേവാസമിതി, ലോധാ-പലാവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹോത്സവം വലിയ പങ്കാളിത്തത്തോടെയാണ് നടന്നത്.

    കാസാ റിയോ ഗേറ്റ് നമ്പർ 1ന് സമീപമുള്ള ജോഗിംഗ് ട്രാക്ക് പരിസരം ഭക്തജനങ്ങളാൽ നിറഞ്ഞുനിന്നപ്പോൾ, ഉത്തര കേരളത്തിന്റെ പാരമ്പര്യവും ഭക്തി സംസ്കാരവും മുംബൈയിൽ ജീവിക്കുന്ന മലയാളികൾക്ക് പുതുജീവനം നൽകിയ ഒരു ആത്മീയ സംഗമമായി മഹോത്സവം മാറി.

    പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് ശേഷം ശ്രീ മുത്തപ്പൻ മലഇറക്കൽ കർമ്മവും നടന്നു. തുടർന്ന് നടന്ന തായമ്പകയും ശ്രീ മുത്തപ്പൻ വെള്ളാട്ടവും ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. ദർശനത്തിനായി വൈകിട്ട് മുതൽ രാത്രി വരെ നീണ്ടുനിന്ന ഭക്തജനങ്ങളുടെ തിരക്ക് മഹോത്സവത്തിന്റെ ഭംഗി കൂട്ടി.

    ശ്രീ മുത്തപ്പന്റെ ദൈവിക സാന്നിധ്യം നേരിൽ അനുഭവിച്ച ഭക്തർ ആത്മീയ സംതൃപ്തിയോടെയാണ് മടങ്ങിയത്. പ്രസാദ ഊട്ട് ഉൾപ്പെടെ ഒരുക്കിയ സൗകര്യങ്ങൾ ഭക്തജനങ്ങൾക്ക് ആശ്വാസകരമായി.

    മുംബൈ നഗരപരിസരങ്ങളിലെ മലയാളി സമൂഹത്തിന്റെ ഐക്യവും ആത്മീയ ചൈതന്യവും ഉയർത്തിപ്പിടിക്കുന്ന ഒരു ശ്രദ്ധേയമായ ആഘോഷമായി ലോധാ-പലാവയിലെ ആദ്യ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം മാറിയതായി സംഘാടകർ അറിയിച്ചു. ഭാവിയിലും ഇത്തരം ആത്മീയ സംഗമങ്ങൾ സംഘടിപ്പിക്കാനുള്ള ആത്മവിശ്വാസം ഈ മഹോത്സവം നൽകിയതായും അവർ കൂട്ടിച്ചേർത്തു.

    For more photos of the event click here

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this