HomeArticleഇൻ്റർവ്യു വിത്ത് ട്രംപ്

ഇൻ്റർവ്യു വിത്ത് ട്രംപ്

Published on

  • രാജൻ കിണറ്റിങ്കര

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതിന് ശേഷം പല മീഡിയകളേയും ട്രംപ് സമീപിച്ചു തന്നെ ഒന്ന് ഇൻ്റർവ്യൂ ചെയ്യണം എന്ന് പറഞ്ഞ്. പക്ഷെ എല്ലാവരും ഒഴിഞ്ഞു മാറി, അങ്ങനെയാണ് എനിക്ക് വൈറ്റ് ഹൗസിൽ നിന്ന് ഒരു കാൾ വരുന്നത്. ട്രംപ് നേരിട്ടായിരുന്നു വിളിച്ചത്, ഹെലോ മൈ ഡിയർ ഫ്രൻ്റ് എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി, ഇത് ട്രംപാണെന്ന് . ശത്രുവിനെയും ഫ്രൻ്റ് എന്ന് വിളിക്കുന്ന ഒരേ ഒരാൾ ലോകത്ത് ട്രംപ് മാത്രമാണല്ലോ. ട്രംപ് തൻ്റെ ആവശ്യം പറഞ്ഞപ്പോൾ ഞാൻ നിരസിച്ചില്ല, എന്തായാലും നമ്മുടെ പടം ചാനലുകളിൽ വരുമല്ലോ, അത് കൊണ്ട് മുന്നിലിരിക്കുന്ന ആൾ ട്രംപാണെങ്കിലും വല്യ കുഴപ്പമില്ല, അത്രയേ ഞാൻ കരുതിയുള്ളു.

എനിക്ക് അദ്ദേഹത്തിൻ്റെ ഇംഗ്ലീഷും അദ്ദേഹത്തിന് എൻ്റെ മലയാളവും മനസ്സിലാകാത്തത് കൊണ്ട് ഒരു പരിഭാഷകനെ വച്ചായിരുന്നു ഇൻ്റർവ്യു. ഇൻ്റർവ്യുവിൻ്റെ പ്രസക്ത ഭാഗങ്ങൾ :

ഞാൻ : ഹലോ സർ , ഞാൻ ഒരു മുംബൈ കവിയാണ്, ഞാൻ ഷേയ്ക് ഹാൻ്റ് കൊടുത്ത് കൊണ്ട് തുടങ്ങി

ട്രംപ് : ഓ, മുംബൈ !! ഹി ഈസ് മൈ ബെസ്റ്റ് ഫ്രൻ്റ് (ട്രംപ് ചിരിക്കാൻ തുടങ്ങി)

ഞാൻ : താങ്കൾ മൈ ഫ്രൻ്റ് എന്ന് പറയുന്നവരാരും ഇപ്പോൾ താങ്കളുമായി അത്ര രസത്തിലല്ല. താങ്കൾക്ക് ഈ മൈ ഫ്രൻ്റ് പ്രയോഗം നിർത്തിക്കൂടെ?

ട്രംപ് : അത് ഞാൻ ടി.വി ചാനലിൽ ഉള്ളപ്പോൾ നാവിൽ കയറിക്കൂടിയതാ, ഇപ്പോൾ വീട്ടിലെ പട്ടിയേയും പൂച്ചയേയും വരെ കണ്ടാൽ മൈ ഫ്രൻ്റ് എന്ന് പറയാൻ വരും.

ഞാൻ : പണ്ടൊരിക്കൽ താങ്കൾ പറഞ്ഞു റഷ്യൻ പ്രസിഡൻ്റ് പുടിൻ താങ്കളുടെ ബെസ്റ്റ് ഫ്രൻ്റാണ്, അദ്ദേഹം താങ്കളോട് മാത്രമേ സംസാരിക്കാറുള്ളു മറ്റാരെയും പുടിന് ഇഷ്ടമല്ല എന്ന്.

ട്രംപ് : അതെ, ഞാനങ്ങനെയാണ് കരുതിയത്, പിന്നീടാണ് മനസ്സിലായത് അദ്ദേഹം ഞാൻ പറയുന്ന മൈ ഡിയർ , ഹാൻ്റ്സം, ഗ്രേറ്റ് പേഴ്സൺ എന്നൊക്കെ കേട്ട് സുഖിക്കാനാണ് വിളിക്കുന്നത് എന്ന്.

ഞാൻ : ഇപ്പോൾ അദ്ദേഹം വിളിക്കാറില്ലെ?

ട്രംപ് : വിളിച്ചോ അറിയില്ല, യുദ്ധ തിരക്കിൽ പെട്ട കാരണം ഞാൻ ഫോൺ നോക്കിയിട്ട് കുറച്ച് ദിവസമായി.

ഞാൻ : ഹോർമുസ് തുറക്കാൻ സഹായിക്കാത്ത രാഷ്ട്രങ്ങളെ താങ്കൾ ഭീരുക്കൾ എന്ന് വിളിച്ചല്ലോ.

ട്രംപ് : ലോകത്ത് ധീരനും, സമാധാന പ്രിയനും യുദ്ധ പ്രിയനും ആയ ഒരേ ഒരാൾ ഞാൻ മാത്രമാണ്. പക്ഷെ എന്താന്നറിയില്ല, ആരും ഒരു റെസ്പെക്റ്റ് തരുന്നില്ല (ട്രംപിൻ്റെ മുഖം വാടി)

ഞാൻ : ഈ യുദ്ധം അമേരിക്കക്കു വേണ്ടിയാണോ ഇസ്രായേലിന് വേണ്ടിയാണോ?

ട്രംപ് : ആർക്കു വേണ്ടി ആയാലെന്താ? ബൈക്കായാലും കാറായാലും 8 എടുത്ത് പഠിക്കുന്നത് ഒരേ ഗ്രൗണ്ടിലല്ലേ.

ഞാൻ : സത്യത്തിൽ ഈ യുദ്ധം ഒരു ചതിയല്ലേ, സമാധാന ചർച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഇറാനെ കയറി ആക്രമിക്കുന്നത്

ട്രംപ് : അമേരിക്കയും സമാധാനവുമോ?. ഹൽവയും ഉള്ളിച്ചമ്മന്തിയും എന്ന് പറയുന്ന പോലല്ലേ അത്. അമേരിക്ക സമാധാനം ചർച്ച ചെയ്യുന്നു എന്ന് വിശ്വസിക്കുന്ന രാജ്യങ്ങൾ തന്നെ ലോകത്തിന് അപമാനമാണ്.

ഞാൻ : ഇത്ര അസമാധാന പ്രിയനാണെങ്കിൽ താങ്കൾ സമാധാനത്തിനുള്ള നോബൽ വേണം എന്ന് വാശി പിടിച്ചത് എന്തിനാ?

ട്രംപ് : അത് കിട്ടിയാൽ ഞാൻ അടങ്ങിയൊതുങ്ങി മിണ്ടാതെ ഒരിടത്ത് ഇരിക്കുമായിരുന്നു. അത് തന്നെ ഒരു സമാധാനമല്ലേ ലോകത്തിന്

ഞാൻ : താങ്കൾ ലോകത്തിന് മുഴുവൻ തീരുവ ചുമത്തി അവരെയൊക്കെ വെറുപ്പിച്ചില്ലേ. എന്തായിരുന്നു ലക്ഷ്യം?

ട്രംപ് : ഫോർ മി , പവർ ഈസ് ബിസിനസ്, ബിസിനസ് ഈസ് പവർ (ഈ പറഞ്ഞ വാചകം എനിക്ക് ട്രാൻസലേറ്റർ പരിഭാഷപ്പെടുത്തി തന്നത്, “അധികാരം കിട്ടിയപ്പോൾ ട്രംപ് വളരെ ബിസിയായി ” എന്നാണ്)

ഞാൻ : പവർ എന്നത് ബിസിനസ് ആണെങ്കിൽ ന്യൂയോർക്കിലെ അങ്ങാടിയിൽ ഒരു പലചരക്ക് കടയിട്ട് ഇരുന്നാൽ പോരായിരുന്നോ?

ട്രംപ് : ഞാൻ വളരെ റിച്ചാണ്, എനിക്ക് അമേരിക്കയെയും അത് പോലെ റിച്ചാക്കണം. അതിന് യുദ്ധങ്ങൾ വേണം, ആയുധ കച്ചവടം നടക്കണം. എണ്ണ വിൽപ്പന വേണം.

ഞാൻ : സമാധാനപരമായി ആരെയും ദ്രോഹിക്കാതെ കഴിഞ്ഞിരുന്ന ഗൾഫ് രാഷ്ട്രങ്ങഇല്ലേ ഈ യുദ്ധക്കെടുതി അനുഭവിക്കുന്നത്?

ട്രംപ് : ലോകത്ത് ആര് എന്ത് അനുഭവിച്ചാലും അമേരിക്ക, ട്രംപ് ഈ പേരുകൾ ഇങ്ങനെ നിറഞ്ഞ് നിൽക്കണം, പിന്നൊരു രഹസ്യം, ഞങ്ങൾ അയൽ രാജ്യങ്ങളെ ആക്രമിക്കാറില്ല, മിസൈൽ പരിധിക്കപ്പുറത്ത് ഉള്ള രാജ്യങ്ങളോടേ കൊമ്പ് കോർക്കാറുള്ളു ( അത് പറഞ്ഞ് ട്രംപ് കുലുങ്ങി ചിരിച്ചു)

ഞാൻ : ലോകത്തിൻ്റെ സാമ്പത്തിക സ്ഥിതി മൊത്തം അവതാളത്തിലാക്കി താങ്കൾ ഇപ്പോൾ യുദ്ധം നിർത്താൻ പോകുകയാണെന്ന് കേട്ടു.

ട്രംപ് : ഞങ്ങളുടെ ആയുധങ്ങളെല്ലാം വർക്കിംഗ് കണ്ടീഷനാണെന്ന് മനസ്സിലായി. ഇനി യുദ്ധം വേണമെന്നില്ല

ഞാൻ : കൈയിലുള്ള ആയുധങ്ങളുടെ ക്ഷമത പരിശോധിക്കാനാണോ നിർദോഷികളായ കുറെ പേരെ കൊലയ്ക്ക് കൊടുക്കുന്നത്

ട്രംപ് : ഒര് മരുന്ന് ഉണ്ടാക്കിയാൽ അത് ഫലപ്രദമാണോ എന്ന് എലികളിൽ പരീക്ഷിക്കാറില്ലേ, ഒരു മിസൈൽ ഉണ്ടാക്കിയാൽ അത് ഫലപ്രദമാണോ എന്നറിയാൻ യുദ്ധം തന്നെ വേണ്ടേ?

ഞാൻ : എന്തായാലും താങ്കൾക്കും അമേരിക്കക്കും എല്ലാ ആശംസകളും. ഫോൺ പോലും നോക്കാൻ സമയമില്ലാതെ യുദ്ധം ചെയ്യുക മാത്രമല്ല അത് റിപ്പോർട്ട് ചെയ്യേണ്ട ചുമതലയും കൂടി വഹിക്കുന്ന താങ്കൾ കുറച്ച് സമയം എന്നോടൊപ്പം ചെലവഴിച്ചതിന് നന്ദി.

(ട്രംപ് ആശ്ലേഷിക്കാൻ അടുത്ത് വന്നപ്പോൾ മഹാഭാരത കഥ ഓർമ്മ വന്നത് കൊണ്ട് ഞാൻ കൈ കൊടുത്ത് പിൻവാങ്ങി)

കടപ്പാട് : ഡൊണാൾഡ് ട്രംപ്

  • രാജൻ കിണറ്റിങ്കര


മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...