HomeArticleമുംബൈ ഒരു ഹൃദയവികാരമാണ്; രാജൻ കിണറ്റിങ്കരയുടെ വിശകലനം ഏറ്റെടുത്ത് നൂറുകണക്കിന് മലയാളികൾ

മുംബൈ ഒരു ഹൃദയവികാരമാണ്; രാജൻ കിണറ്റിങ്കരയുടെ വിശകലനം ഏറ്റെടുത്ത് നൂറുകണക്കിന് മലയാളികൾ

Published on

മുംബൈ:
മുംബൈയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടുന്നു. നഗരത്തോടുള്ള ആത്മബന്ധവും ജീവിതാനുഭവങ്ങളും പങ്കുവെച്ച രാജന്റെ നിരീക്ഷണങ്ങളാണ് ഇപ്പോൾ നിരവധി മുംബൈ പ്രേമികളെ വികാരാധീനരാക്കുന്നത്. പോസ്റ്റ് വൈറലായതോടെ നൂറുകണക്കിന് ആളുകൾ അവരുടെ സ്വന്തം മുംബൈ അനുഭവങ്ങളും പങ്കുവെക്കുകയാണ്.

മുംബൈയെക്കുറിച്ചുള്ള രാജന്റെ കാഴ്ചപ്പാട് ശരിവെക്കുന്ന തരത്തിലാണ് പലരും കമന്റുകൾ രേഖപ്പെടുത്തുന്നത്. നഗരത്തോടുള്ള സ്നേഹവും ഓർമ്മകളും പങ്കുവെച്ച പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മുംബൈ ഒരു ഹൃദയവികാരമാണെന്നും മഹാനഗരത്തോട് വിട പറയാൻ അവിടെ ജീവിച്ചവർക്കു കഴിയില്ലെന്നും ചാരുമ്മൂട് രാധാകൃഷ്ണൻ പറയുന്നു.

നാല് പതിറ്റാണ്ട് നീണ്ട നഗര ജീവിതത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയെങ്കിലും, ഇപ്പോഴും മനസ്സ് മുംബൈയിലാണെന്ന് സുകുമാരിയും.

അതേസമയം ഉമ ഉദയകുമാർ പങ്കുവച്ചത് ഇങ്ങനെ: “മുംബൈ വിട്ട് എവിടേക്കും പോകാൻ താൽപര്യമില്ല. അത്രയ്ക്ക് ഹൃദയബന്ധമാണ്.”

“ഇന്നും വടാപാവ് വാങ്ങി തിന്നു. 46 വർഷമായി മുംബൈയിൽ കഴിയുന്നു. അതിന്റെ രുചി ഒന്നു വേറെയാണ്. KFC തോറ്റുപോകും” വർഗീസ് കോശി കട്ടായം പറയുന്നു.

33 വർഷമായി മുംബൈയിൽ താമസിക്കുന്ന ലീലാമ്മ സന്തോഷിനും ഇവിടം വിട്ടു പോകാൻ ഒട്ടും മനസ്സില്ല

രാത്രി 12 മണിക്ക് ലോക്കൽ ട്രെയിനിൽ ജോലി കഴിഞ്ഞു വന്നിറങ്ങി റിക്ഷ പിടിച്ചു വീട്ടിൽ പോകുന്ന സ്ത്രീകൾ ഉണ്ട്… മുംബൈ അതൊരു വികാരമാണ്. മീര മനീഷിനും ഇഷ്ടം നഗരം നൽകുന്ന സുരക്ഷിതത്വം

അതെ സമയം ഇവിടെ ജീവിക്കുന്നവർ എവിടെ പോയാലും വിജയം നിശ്ചയമെന്നാണ്
മീര തോമസ് പറയുന്നത്. അത്രക്ക് ജീവിതപാഠങ്ങളാണ് നഗരം പകർന്ന് നൽകുന്നത്

രണ്ടു പഴവും ഒരു വടപാവും ഒരു ചായയും മതി അവിടെ ജീവിക്കാൻ.ഞാൻ ഇപ്പോഴും കൊതിക്കുന്നു. ആംചി മുംബൈയെ ചേർത്ത് പിടിച്ചാണ് വത്സ ജോയും പ്രതികരിച്ചത്.

ഇത്തരം നിരവധി പ്രതികരണങ്ങളാണ് രാജന്റെ കുറിപ്പിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ജീവിതത്തിനായി പോരാടാൻ പഠിപ്പിച്ച നഗരമാണ് മുംബൈയെന്നും, ഒരിക്കൽ ഇവിടെ ജീവിച്ചാൽ ആ നഗരത്തിന്റെ ഓർമ്മകൾ ജീവിതകാലം മുഴുവൻ പിന്തുടരുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

സ്വപ്നങ്ങളും പരിശ്രമവും ചേർന്ന് മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച നഗരമായ മുംബൈയെക്കുറിച്ചുള്ള ഈ കുറിപ്പ് അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്കും വികാരപ്രവാഹത്തിനും വഴിവച്ചിരിക്കുകയാണ്.

Rajan Kinattinkara – 73049 70326

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

ട്രോംബെ മലയാളി സാംസ്കാരിക സമിതിയുടെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: ട്രോംബെ മലയാളി സാംസ്കാരിക സമിതിയുടെ 2026-ലെ ഓണാഘോഷം സെപ്റ്റംബർ 27ന് ഞായറാഴ്ച രാവിലെ 10 മുതൽ ചെമ്പൂർ...

ഏക സിവിൽ കോഡിൽ വിവിധ സംസ്ഥാനങ്ങളുടെ പലവിധ കോഡുകൾ!!!

നെല്ലൻ ജോയി മുംബൈ :::::: ഇന്ത്യയിൽ "ഏക വ്യക്തിനിയമങ്ങൾ" വിവിധ സംസ്ഥാനങ്ങൾ അവർക്ക് യുക്തമായതുപോലെ നടപ്പിലാക്കി...

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം: മുംബൈയുടെ കലാ-സാംസ്കാരിക വേദിക്കും തീരാനഷ്ടം

മുംബൈ: സൂര്യാ ഫെസ്റ്റിവലുമായി സഹകരിക്കാൻ കഴിഞ്ഞത് കലാക്ഷേത്രത്തിന്റെ ഭാഗ്യമായിരുന്നുവെന്ന് സംഘടനയുടെ മുൻ സാരഥി കുന്നം വിഷ്ണു അനുസ്മരിച്ചു. കലാക്ഷേത്രത്തെക്കുറിച്ച്...

ഭാവനാ സമ്പന്നമായ ഒരതുല്യ പ്രതിഭയാണ് സൂര്യ കൃഷ്ണമൂർത്തി – പവിത്രൻ കണ്ണപുരം

സൂര്യ കൃഷ്ണമൂർത്തിയോടൊപ്പമുള്ള ഓർമ്മകൾ; കലയും സൗഹൃദവും ചേർന്ന ഒരു ബന്ധം. കലാരംഗത്തും സാമൂഹിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ...
spot_img

More like this