More
    Homeഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി; പ്രസിഡന്റായി പ്രദീപ് കുമാർ കെ.പി.

    ഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി; പ്രസിഡന്റായി പ്രദീപ് കുമാർ കെ.പി.

    Published on

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാമത് വാർഷിക പൊതുയോഗവും 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ജൂലൈ 26ന് ഖാർഘർ സെൻട്രൽ വിഹാർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. തുടർന്ന് ചേർന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ആദ്യ യോഗത്തിലാണ് ഭാരവാഹികളെ തീരുമാനിച്ചത്.

    പ്രദീപ് കുമാർ കെ.പി. പ്രസിഡന്റായും രാജേഷ് കുളക്കട വൈസ് പ്രസിഡന്റായും മനോജ് കെ.എൻ. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. രജീത് ജയൻ, രമേഷ് ജി. കൈവള എന്നിവർ ജോയിന്റ് സെക്രട്ടറിമാരാകും. ജയപ്രകാശ് വാര്യർ ട്രഷററായും ജോസ് ജെയിംസ് ജോയിന്റ് ട്രഷററായും ചുമതലയേൽക്കും.

    പുതിയ ഭരണസമിതി അംഗങ്ങൾ

    വത്സലൻ മൂർകോത്ത്, രാമകൃഷ്ണൻ എം.വി., അഡ്വ. കെ.വി. ഷറഫുദ്ദീൻ, മധു നാരായണൻ, വിൽസൺ ബേബി, അനിത സുനിൽ, നിഷ മധു, അൻസാർ അലി, ജുബിൻ ജോസഫ്, ജയശ്രീ ചന്ദ്രശേഖര മേനോൻ, എസ്. ശ്യാം, അരുൺ കുമാർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ.

    സബ് കമ്മിറ്റി ചുമതലകൾ

    വനിതാ വിഭാഗം കൺവീനറായി ജയശ്രീ ചന്ദ്രശേഖര മേനോനും, യുവജന വിഭാഗം കൺവീനറായി നിഷ മധുവും ചുമതലയേൽക്കും. രജീത് ജയൻ കൾച്ചറൽ കമ്മിറ്റി കൺവീനറായും അഡ്വ. കെ.വി. ഷറഫുദ്ദീൻ സ്പോർട്സ് കമ്മിറ്റി കൺവീനറായും അൻസാർ അലി ജീവകാരുണ്യ വിഭാഗം കൺവീനറായും പ്രവർത്തിക്കും.

    ഖാർഘർ മേഖലയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനൊപ്പം സമാജത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മലയാളം മിഷൻ പ്രവേശനോത്സവം: നവാഗതരെ വരവേൽക്കാൻ മലയാളിക്കൂട്ടായ്മകൾ

    മുംബൈ: മലയാളം മിഷനിലെ പുതിയ പഠിതാക്കളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി വിപുലമായ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ...

    38 വർഷത്തെ രക്തദാന സേവനം; NMCAയ്ക്ക് ആദരം

    നാഷിക്: നാഷിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന...

    ന്യൂ ബോംബെ വാഷി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി

    നവി ബോംബെ വാഷി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി 2026 ആഗസ്റ്റ് 12ന് രാവിലെ 6.30 മുതൽ 10...

    17-ാമത് ഫിക്കി ഗ്ലോബൽ സ്കിൽസ് സമ്മിറ്റ് 2026: ആഗോള തൊഴിൽ-നൈപുണ്യ സഞ്ചാരത്തെക്കുറിച്ച് ഡോ. സുരേഷ് കുമാർ സംസാരിക്കും

    ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) സംഘടിപ്പിക്കുന്ന 17-ാമത് ഫിക്കി ഗ്ലോബൽ...
    spot_img

    More like this