നാഷിക്: നാഷിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന രക്തദാന ക്യാമ്പുകൾക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും ആദരം. Blood Donation Camp Organizers’ Felicitation Ceremonyയിലാണ് NMCAയെ ആദരിച്ചത്.
‘രക്തദാനം മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണ്; ഒരാളുടെ രക്തദാനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാനാകും’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് NMCA വർഷങ്ങളായി രക്തദാന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നത്. നിരവധി രക്തദാതാക്കളെ ഈ സേവനത്തിലേക്ക് എത്തിക്കുന്നതിനും സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംഘടന നിർണായക പങ്കാണ് വഹിച്ചുവരുന്നത്.
ഓഗസ്റ്റ് 8ന് നാഷിക്കിലെ IMA ഹാളിൽ നടന്ന ചടങ്ങിൽ, NMCAയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി ശിവൻ സദാശിവൻ, ഓഫീസ് സെക്രട്ടറി വിനോദ് തുളസീധരൻ പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.കെ. ശശികുമാർ എന്നിവർ പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങി.
ഈ അംഗീകാരം NMCAയുടെ പ്രവർത്തക സമിതിയുടെയോ ഏതാനും വ്യക്തികളുടെയോ മാത്രം നേട്ടമല്ലെന്ന് ഭാരവാഹികൾ പറഞ്ഞു. 38 വർഷമായി സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളോട് സഹകരിച്ച രക്തദാതാക്കൾ, അംഗങ്ങൾ, പ്രവർത്തകർ, നാഷിക് സമൂഹം എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്നും അവർ വ്യക്തമാക്കി.
മനുഷ്യജീവന് വിലമതിക്കാനാകാത്ത രക്തം ദാനം ചെയ്ത് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന എല്ലാ രക്തദാതാക്കൾക്കും NMCA നന്ദി അറിയിച്ചു. വരും വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ രക്തദാന ക്യാമ്പുകളും സാമൂഹിക സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
