HomeNewsകണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

Published on

മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച് എഐകെഎംസിസി മഹാരാഷ്ട്ര മാതൃകാപരമായ സേവന പ്രവർത്തനം നടത്തി.

2026 ഓഗസ്റ്റ് 4-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് താൻ എഐകെഎംസിസി അംഗമാണെന്നും, ദീർഘകാലമായി അസുഖബാധിതയാണെന്നും, ഓഗസ്റ്റ് 5-ന് ഇരുകണ്ണുകളുടെയും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതിനാൽ അടിയന്തര സാമ്പത്തിക സഹായം ആവശ്യമാണെന്നും അറിയിച്ച് വനിത സംഘടനാ നേതൃത്വത്തെ സമീപിച്ചത്.

തുടർന്ന് അവർ സാക്കിനാക്ക സ്വദേശിയാണെന്ന് മനസ്സിലാക്കിയതോടെ സാക്കിനാക്ക എഐകെഎംസിസി പ്രസിഡന്റ് വി. കെ. റഫീഖിനെ വിവരങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. പരിശോധനയിൽ സഹായത്തിന് അർഹയായ വ്യക്തിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ സബർബൻ എഐകെഎംസിസി പ്രസിഡന്റ് ഫിറോസ് സാഹിബിന് തുടർനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.

മുംബൈ സബർബൻ എഐകെഎംസിസിയുടെ നേതൃത്വത്തിൽ ഉടൻതന്നെ ചികിത്സാസഹായ സമാഹരണത്തിന് തുടക്കമായി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെയും പ്രവർത്തകരുടെയും ആത്മാർഥമായ ഇടപെടലിന്റെ ഫലമായി, ഓഗസ്റ്റ് 5-ന് രാവിലെ 10 മണിക്കുമുമ്പ് തന്നെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ മുഴുവൻ തുകയും സമാഹരിക്കാൻ കഴിഞ്ഞു.

വ്യക്തിപരമായ അഭ്യർഥനകളോ ഫോൺവിളികളോ ഇല്ലാതെ, വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശം കണ്ടതുമാത്രം സഹായഹസ്തവുമായി മുന്നോട്ടുവന്ന എല്ലാ നേതാക്കളെയും പ്രവർത്തകരെയും എഐകെഎംസിസി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ അഭിനന്ദിച്ചു.

സമയോചിതമായ ഇടപെടലും കൂട്ടായ പ്രവർത്തനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാതൃകയാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this