മുംബൈ: മലയാളം മിഷനിലെ പുതിയ പഠിതാക്കളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി വിപുലമായ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. മലയാളിക്കൂട്ടായ്മകളും സാംസ്കാരിക സംഘടനകളും പഠനകേന്ദ്രങ്ങളും സംയുക്തമായി 30 വേദികളിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
കലാപരിപാടികൾ, മധുരവിതരണം, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയോടെ ഉത്സവാന്തരീക്ഷത്തിലാണ് നവാഗതരെ വരവേൽക്കുന്നത്. ഓഗസ്റ്റ് 9നാണ് വിവിധ കേന്ദ്രങ്ങളിലായി പ്രവേശനോത്സവം നടക്കുന്നത്.
പുതിയ അധ്യയന വർഷത്തേക്കുള്ള മലയാളം മിഷൻ പ്രവേശനത്തിന്റെ ഭാഗമായി ജൂലൈ 1 മുതൽ 31 വരെ ഒരു മാസക്കാലം ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ പഠനകേന്ദ്രങ്ങളിൽ പ്രവേശനോത്സവം നടത്തുന്നത്. പുതിയ അധ്യയന വർഷത്തിൽ നൂറുകണക്കിന് പുതിയ പഠിതാക്കൾ മലയാളം മിഷന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
ഓരോ കേന്ദ്രങ്ങളിലും നിലവിലെ പഠിതാക്കളും അധ്യാപകരും ചേർന്നാണ് പുതിയ പഠിതാക്കളെ സ്വീകരിക്കുന്നത്. മലയാളഭാഷയോടും സംസ്കാരത്തോടും പുതുതലമുറയ്ക്ക് കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനൊപ്പം പ്രവാസി മലയാളികളുടെ ഭാഷാപൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.
വിവിധ മേഖലകളിലെ പ്രവേശനോത്സവ വേദികൾ
നാസിക് മേഖല
മേഖലയിലെ പഠനകേന്ദ്രങ്ങൾ സംയുക്തമായി പ്രവേശനോത്സവം സംഘടിപ്പിക്കും.
വേദി: സ്വാമി അയ്യപ്പൻ ട്രസ്റ്റ്, പാഥർഡി ഫാട്ട, നാസിക്
സമയം: വൈകിട്ട് 3.30
കല്യാൺ–ബദലാപ്പൂർ മേഖല
മേഖലയിലെ പഠനകേന്ദ്രങ്ങളുടെ സംയുക്ത ആഘോഷം.
വേദി: ഭാരത് കോളേജ്, ഹിന്ദ്രേപാട, ബദലാപ്പൂർ വെസ്റ്റ്
സമയം: വൈകിട്ട് 3.30
മുംബ്ര–കല്യാൺ മേഖല
- ജനശക്തി ആർട്സ്, കല്യാൺ വെൽഫെയർ അസോസിയേഷൻ: സെന്റ് പീറ്റേഴ്സ് അക്കാദമി, ചിഞ്ച്പാട റോഡ്, കല്യാൺ ഈസ്റ്റ് — ഉച്ചയ്ക്ക് 2 മണി
- ജനശക്തി താക്കുർളി, ഡി.കെ.എസ്. ലൈബ്രറി: ഡി.കെ.എസ്. ലൈബ്രറി, താക്കുർളി ഈസ്റ്റ് — രാവിലെ 11 മണി
- തനിമ സാംസ്കാരിക വേദി: കെ.എസ്.ഡി. ലൈബ്രറി, ലോധ ഹെവൻ — വൈകിട്ട് 4 മണി
- ഈസ്റ്റ് കല്യാൺ കേരള സമാജം: സമാജം ഹാൾ — വൈകിട്ട് 4.30
- എം.ഇ.എസ്. ബാജി പ്രഭു ചൗക്ക്: ആദർശ വിദ്യാലയം, രാജാജി പഥ്, ഡോംബിവലി ഈസ്റ്റ് — രാവിലെ 10 മണി
- ലോക് കല്യാൺ മലയാളി അസോസിയേഷൻ: അസോസിയേഷൻ ഓഫീസ്, ലോക്ധാര ഫേസ് 2, ആനന്ദ് ഗ്ലോബൽ സ്കൂൾ — സമയം പ്രാദേശികമായി അറിയിക്കും.
താനെ മേഖല
മേഖലയിലെ പഠനകേന്ദ്രങ്ങൾ സംയുക്തമായി ആഘോഷിക്കും.
വേദി: മേവ സ്കൂൾ, വർത്തക് നഗർ, താനെ
സമയം: രാവിലെ 10 മണി
നല്ലസൊപ്പാര–ബോയ്സർ മേഖല
- നല്ലസൊപ്പാര കേരളീയ സമാജം: സമാജം ഹാൾ, നല്ലസൊപ്പാര വെസ്റ്റ് — രാവിലെ 10 മണി
- വിരാർ മലയാളി സമാജം: ഓൾഡ് വിവാ കോളേജ്, വിരാർ വെസ്റ്റ് — വൈകിട്ട് 4 മണി
- പാൽഘർ കൈരളി സമാജം: അയ്യപ്പ സ്വാമി ക്ഷേത്രം, പാൽഘർ — രാവിലെ 10 മണി
- താരാപ്പൂർ മലയാളി സമാജം: സി.ടി.ഇ.എസ്. സ്കൂൾ, ചിത്രാലയ — ഉച്ചയ്ക്ക് 2.30
മീരാ–വസായ് മേഖല
- കേരള സമാജം വസായ് ഈസ്റ്റ്, ബസീൻ കേരള സമാജം, നയ്ഗാവ് മലയാളി അസോസിയേഷൻ: ഹോളി ഫാമിലി സ്കൂൾ, എവർഷൈൻ സിറ്റി — വൈകിട്ട് 4 മണി
- മീരാ റോഡ് മലയാളി സമാജം, ബോംബെ മലയാളി സമാജം കാശിമീര, ശ്രീനാരായണ മന്ദിര സമിതി, ഭയന്ദർ മലയാളി സമാജം: ശ്രീനാരായണ മന്ദിര സമിതി ഹാൾ, മീരാ റോഡ് — വൈകിട്ട് 5 മണി
ബാന്ദ്ര–ദഹിസർ മേഖല
സാന്താക്രൂസ് മലയാളി സമാജം, സഹാർ മലയാളി സമാജം, സെന്റ് ജോസഫ്സ് ചർച്ച്, അന്ധേരി ഈസ്റ്റ്, കുറാർ മലാഡ് മലയാളി സമാജം, സമതാനഗർ മലയാളി വെൽഫെയർ അസോസിയേഷൻ, എം.ബി.പി.എസ്. ബോറിവലി ഈസ്റ്റ്, ബോറിവലി മലയാളി സമാജം, കാന്തിവലി മലയാളി സമാജം, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് മലാഡ്, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് മാൽവാണി, വിവേക് വിദ്യാലയ ഗോരേഗാവ് തുടങ്ങിയ പഠനകേന്ദ്രങ്ങൾ സംയുക്തമായി ആഘോഷിക്കും.
വേദി: സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി ഹാൾ, ചിഞ്ചോളി, മലാഡ് വെസ്റ്റ്
സമയം: വൈകിട്ട് 3 മണി
പവായ്–സാക്കിനാക്ക–കിഴക്കൻ മേഖല
- മഹീന്ദ്ര സ്പ്ലെൻഡർ, ഭാണ്ടൂപ്പ് വെസ്റ്റ്: വൈകിട്ട് 3 മണി
- വിക്രോളി മലയാളി സമാജം ഹാൾ: വൈകിട്ട് 3 മണി
- പ്രോഗ്രസീവ് ആർട്സ് ക്ലബ്, ബോംബെ പുരോഗമന യുവസഭ, ആശാൻ മെമ്മോറിയൽ റീഡിംഗ് റൂം ആൻഡ് സ്പോർട്സ് ക്ലബ്: ക്ലേലിയ നികേതൻ കോൺവെന്റ്, ജോസ് നഗർ, സാക്കിനാക്ക
കൊളാബ–മാൻഖുർദ് മേഖല
ടി.ടി.എഫ്.എ.സി.: എ.ഇ.സി.എസ്. 2
ഖാർഘർ–ഐരോളി മേഖല
- ന്യൂ ബോംബെ കേരളീയ സമാജം: സമാജം ഹാൾ, എൻ.ബി.കെ.എസ്. കോംപ്ലക്സ്, നെരൂൾ ഈസ്റ്റ് — വൈകിട്ട് 4 മണി
- ന്യൂ ബോംബെ കൾച്ചറൽ സെന്റർ: സമാജം ഹാൾ, പ്ലോട്ട് നമ്പർ 28, സെക്ടർ 15, കോപ്പർഖൈർനെ — വൈകിട്ട് 6 മണി
- സീവുഡ്സ് മലയാളി സമാജം: സമാജം ഓഫീസ് — വൈകിട്ട് 3 മണി
- ഘൺസോളി മലയാളി സമാജം: ഫൗണ്ടേഷൻ ഓഫീസ് — രാവിലെ 10.30
- കൈരളി കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ അസോസിയേഷൻ: സെക്ടർ 4, ഐരോളി
- കേരള സമാജം ഉൽവെ നോഡ്: സമാജം ഓഫീസ്, ആർ.എസ്.എം. അഥീന, സെക്ടർ 19, ഉൽവെ
- കൈരളി കലാമണ്ഡൽ, വാഷി: രാവിലെ 11 മണി
- കേരള സമാജം സാൻപാട: സമാജം ഓഫീസ്, സെക്ടർ 13
മഹാഡ്–കാമോഠെ മേഖല
മേഖലയിലെ പഠനകേന്ദ്രങ്ങൾ സംയുക്തമായി പ്രവേശനോത്സവം സംഘടിപ്പിക്കും.
വേദി: ബൽഗ്രാം ഹാൾ, സെക്ടർ 12, സി.കെ.ടി. കോളേജിന് എതിർവശം, കാന്ദാ കോളനി, പനവേൽ
സമയം: വൈകിട്ട് 3.30
കൊങ്കൺ മേഖല
പെൻ മലയാളി സമാജം: പെൻ വായനശാല
സമയം: രാവിലെ 10 മണി
മലയാളം മിഷൻ പ്രവേശനോത്സവത്തിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെട്ട പഠനകേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കും താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
99701 64635 | 98926 90978 | 75060 46031
മുംബൈയിലെ വിവിധ പ്രദേശങ്ങളിലെ മലയാളിക്കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന പ്രവേശനോത്സവം, മലയാളഭാഷയെയും സംസ്കാരത്തെയും പുതുതലമുറയിലേക്ക് കൈമാറാനുള്ള വലിയ കൂട്ടായ്മയായി മാറുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
