HomeEntertainmentനിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

Published on

നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി.

ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ വിസ്മയിപ്പിച്ചുവെന്ന് വിനീത് പറഞ്ഞു.

നൃത്തം വേദിയിൽ ഒതുങ്ങിനിൽക്കുന്ന ഒരു കലാരൂപമല്ലെന്നും, മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ ഓരോ ചലനത്തിലും ഭാവപ്രകടനത്തിലും അതിന്റെ സാന്നിധ്യമുണ്ടെന്നും വിനീത് കുമാർ പറഞ്ഞു.

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അറിയാതെയും സ്വാഭാവികമായും നൃത്തത്തിന്റെ വിവിധ ഭാവങ്ങൾ പ്രതിഫലിക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ നൃത്തം മനുഷ്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട കലാരൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരു മഞ്ജുവിന്റെ ശിക്ഷണത്തിൽ വിവിധ പ്രായത്തിലുള്ളവരും വിവിധ ഭാഷാപശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായ മുന്നൂറോളം കലാകാരികൾ അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങൾ പ്രേക്ഷക പ്രീതി നേടി.

ഭാരതനാട്യം ഉൾപ്പെടെ വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ അരങ്ങിനെ വർണാഭമാക്കി.

സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.

നാട്യാഞ്ജലി പ്രസിഡന്റ് വിനു കെ. കൃഷ്ണ, വൈസ് പ്രസിഡന്റ് ജയസുബ, സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി രാജേഷ് മേനോൻ, ട്രഷറർ മഞ്ജു എസ്. പിള്ള, ട്രസ്റ്റികളായ രശ്മി പത്മകുമാർ, സുനിത ആർ. മേനോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഡോ. നീരജ ഗോപിനാഥ് ചടങ്ങുകൾ നിയന്ത്രിച്ചു.

Watch AMCHI MUMBAI for the highlights of the event

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this