More
    HomeArticleഫെയ്മ മഹാരാഷ്ട്രയുടെ “പ്രവാസി സാഹിതി” പുസ്തകപ്രകാശനം നാളെ പൂനെയിൽ

    ഫെയ്മ മഹാരാഷ്ട്രയുടെ “പ്രവാസി സാഹിതി” പുസ്തകപ്രകാശനം നാളെ പൂനെയിൽ

    Published on

    പൂനെ:
    മഹാരാഷ്ട്രയിലെ മലയാളി എഴുത്തുകാരുടെ ജീവിതാനുഭവങ്ങൾ അക്ഷരങ്ങളിലേക്ക് പകർന്ന കഥ–കവിതാ സമാഹാരം. “പ്രവാസി സാഹിതി” എന്ന സാഹിത്യ സമാഹാരം മാർച്ച് 15ന് പൂനെയിൽ പ്രകാശനം ചെയ്യും. ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (FAIMA) മഹാരാഷ്ട്ര സംസ്ഥാന സമിതി ഉപസമിതിയായ ഫെയ്മ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ ചിഞ്ച് വാഡ് മലയാളി സമാജത്തിൻ്റെ സഹകരണത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എഴുത്തുകൂട്ടം, സർഗ്ഗം മുതലായ സാഹിത്യ കൂട്ടായ്മകൾ പരിപാടികളിൽ പങ്കാളികളാവും.

    മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ താമസിക്കുന്ന പ്രവാസി മലയാളി എഴുത്തുകാർ രചിച്ച കഥകളും കവിതകളും ഉൾക്കൊള്ളുന്ന ഈ സമാഹാരം പ്രവാസജീവിതത്തിന്റെ അനുഭവങ്ങളും വികാരങ്ങളും സാഹിത്യരൂപത്തിൽ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു കൃതിയാണെന്ന് സംഘാടകർ അറിയിച്ചു.

    2026 മാർച്ച് 15 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പൂനെയിലെ ചിഞ്ചുവാഡ് മലയാളി സമാജം ഹാളിൽ (CMS കേരള ഭവൻ, പ്രാധികരൺ, നിഗ്ഡി, പിംപ്രി–ചിഞ്ചുവാഡ്) പരിപാടി നടക്കും.

    സർഗ്ഗവേദി ചെയർമാൻ മോഹൻ മൂസ്സത് അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യ–സാംസ്കാരിക പ്രവർത്തകനായ സജി എബ്രാഹം പുസ്തകം പ്രകാശനം ചെയ്യും. ചടങ്ങിൽ രാമകൃഷ്ണൻ പാലക്കാട് ആദ്യ പ്രതി ഏറ്റുവാങ്ങി പുസ്തകം പരിചയപ്പെടുത്തും.

    ചടങ്ങിൽ തിരക്കഥാകൃത്തും സിനിമ, സീരിയൽ, നാടക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ തൃശ്ശൂർ വിശ്വം, ഫെയ്മ മഹാരാഷ്ട്ര അഡ്വൈസറി കമ്മിറ്റി ചെയർമാനും ചിഞ്ചുവാഡ് മലയാളി സമാജം പ്രസിഡന്റുമായ ടി. പി. വിജയൻ, ഫെയ്മ മഹാരാഷ്ട്ര അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ പി. വി. ഭാസ്കരൻ, മാധ്യമപ്രവർത്തകരായ ജെ. പി. തകഴി (ഹലോ മുംബൈ / ജനം ടി.വി), രവി എൻ. പി. (മാതൃഭൂമി, പൂനെ), ചിഞ്ചുവാഡ് മലയാളി സമാജം ജനറൽ സെക്രട്ടറി സുധീർ നായർ, സാഹിത്യവേദി കൺവീനറും ട്രഷററുമായ രാമകൃഷ്ണൻ വി. കെ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

    ഫെയ്മ മഹാരാഷ്ട്ര സംഘടനാ സാരഥികളായ ശ്രീ ജയപ്രകാശ് നായർ (പ്രസിഡന്റ്), പി. പി. അശോകൻ (ജനറൽ സെക്രട്ടറി), ടി. ജി. സുരേഷ്‌കുമാർ, അനു ബി. നായർ, കബീർ അഹമ്മദ് (വൈസ് പ്രസിഡന്റുമാർ), ഉണ്ണി വി. ജോർജ് (ട്രഷറർ), സുമി ജെൻട്രി, രാധാകൃഷ്ണ പിള്ള, രാജീവ് പണിക്കർ, കെ. എസ്. സജീവ് (ജോയിന്റ് സെക്രട്ടറിമാർ), പ്രദീപ് മേനോൻ (ജോയിന്റ് ട്രഷറർ), ജോർജ് തോമസ് (ചെയർമാൻ – പൂനെ സോൺ), ഷൈജു വി. എ (കൺവീനർ – പൂനെ സോൺ), രമേശ് അമ്പലപ്പുഴ (കൺവീനർ – ഫെയ്മ മഹാരാഷ്ട്ര സീനിയർ സിറ്റിസൺ ക്ലബ്), ഷൈൻ പാലമൂട്ടിൽ (ചെയർമാൻ – വെൽഫെയർ സെൽ), കെ. വി. ജോൺസൺ (കൺവീനർ – വെൽഫെയർ സെൽ), പ്രവിജ വിനിത് ( വൈസ് ചെയർപേഴ്സൺ വനിതാവേദി ) മുതലായവർ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നതാണ്.

    പ്രവാസി സാഹിതി പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന മൽസരങ്ങളുടെ വിജയികളായ കവർ പേജ് ഡിസൈൻ-രേഷ്മ രാധാകൃഷ്ണപിള്ള, പുസ്തക ടൈറ്റിൽ – ബിമൽറോയ് വി.എ എന്നിവർക്ക് സമ്മാനദാനം നൽകും.

    ഫെയ്മ മഹാരാഷ്ട്ര വനിതാവേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സംഭാവന പരിഗണിച്ച് വനിതാ രത്നം അവാർഡ് ലഭിച്ച ബിജി ഷാജി ( ബുൽധാന ), മഞ്ജുള കെ.കെ ( സാംഗ്ളി) എന്നിവരെ ആദരിക്കും.
    തുടർന്ന് Best out of Waste എന്ന മൽസരത്തിൽ വിജയിച്ച ഒന്നാം സമ്മാനം – സിനി അനൂപ്, രണ്ടാം സമ്മാനം – ലത സുരേഷ് മൂന്നാം സമ്മാനം സുനിത സോമൻ എന്നിവർക്ക് സമ്മാനദാനം നടക്കുന്നതാണ്.

    മഹാരാഷ്ട്രയിലെ പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും പ്രവാസജീവിതത്തിന്റെ അനുഭവങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ വിവിധ സംഘടനകളിലെ അംഗങ്ങളും സാഹിത്യപ്രേമികളും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സംഘാടകർ അഭ്യർത്ഥിച്ചു.

    വിശദവിവരങ്ങൾക്ക്:
    മോഹൻ ശങ്കർ മൂസ്സത് – ചെയർമാൻ (8600097859)
    രോഷ്നി അനിൽകുമാർ – കൺവീനർ (9765565630)

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ശ്രീനാരായണ കലാക്ഷേത്രത്തിന് തുടക്കം; മുംബൈയിൽ കലാപഠനത്തിന് പുതിയ വേദി

    കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകരാൻ മുംബൈയിൽ പുതിയൊരു വേദി. ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിലാണ് ശ്രീനാരായണ കലാക്ഷേത്രം എന്ന...

    ഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി; പ്രസിഡന്റായി പ്രദീപ് കുമാർ കെ.പി.

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാമത് വാർഷിക പൊതുയോഗവും 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു....

    മലയാളം മിഷൻ പ്രവേശനോത്സവം: നവാഗതരെ വരവേൽക്കാൻ മലയാളിക്കൂട്ടായ്മകൾ

    മുംബൈ: മലയാളം മിഷനിലെ പുതിയ പഠിതാക്കളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി വിപുലമായ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ...

    38 വർഷത്തെ രക്തദാന സേവനം; NMCAയ്ക്ക് ആദരം

    നാഷിക്: നാഷിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) കഴിഞ്ഞ 38 വർഷമായി നാഷിക് സിവിൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന...
    spot_img

    More like this

    ശ്രീനാരായണ കലാക്ഷേത്രത്തിന് തുടക്കം; മുംബൈയിൽ കലാപഠനത്തിന് പുതിയ വേദി

    കലയും സംസ്കാരവും പുതുതലമുറയിലേക്ക് പകരാൻ മുംബൈയിൽ പുതിയൊരു വേദി. ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിലാണ് ശ്രീനാരായണ കലാക്ഷേത്രം എന്ന...

    ഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി; പ്രസിഡന്റായി പ്രദീപ് കുമാർ കെ.പി.

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ 22-ാമത് വാർഷിക പൊതുയോഗവും 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു....

    മലയാളം മിഷൻ പ്രവേശനോത്സവം: നവാഗതരെ വരവേൽക്കാൻ മലയാളിക്കൂട്ടായ്മകൾ

    മുംബൈ: മലയാളം മിഷനിലെ പുതിയ പഠിതാക്കളെ അക്ഷരമുറ്റത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി മുംബൈയിലും സമീപ പ്രദേശങ്ങളിലുമായി വിപുലമായ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ...