മുംബൈ: ട്രോംബെ മലയാളി സാംസ്കാരിക സമിതിയുടെ 2026-ലെ ഓണാഘോഷം സെപ്റ്റംബർ 27ന് ഞായറാഴ്ച രാവിലെ 10 മുതൽ ചെമ്പൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ശിവസ്വാമി ഓഡിറ്റോറിയത്തിൽ നടക്കും.
TMSS പ്രസിഡന്റ് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുഖ്യാതിഥി നർത്തകിയും കോളമിസ്റ്റുമായ നിഷ ഗിൽബർട്ട് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വേണു രാഘവൻ സ്വാഗതം ആശംസിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് ചെമ്പൂർ ക്യാമ്പ് ബ്രാഞ്ച് ചീഫ് മാനേജർ അരവിന്ദ് മുക്കുട്ടി, വ്യാവസായിക സംരംഭകയും സാമൂഹ്യ പ്രവർത്തകയുമായ ആശ ജനാർദ്ദൻ, മോഡൽ ഹൈസ്കൂൾ സെക്കൻഡറി വിഭാഗം ഹെഡ്മിസ്ട്രസ് ഡോ. സംഗീത അഭിലാഷ്, പ്രൈമറി വിഭാഗം പ്രധാനാധ്യാപിക രജനി ബാബു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
TMSS സെക്രട്ടറി എം.സി. രാജ നന്ദി രേഖപ്പെടുത്തും. തുടർന്ന് തിരുവാതിരക്കളിയും അമൃത ടി.വി. ഫെയിം സുധൻ കൈവേലി നയിക്കുന്ന സ്റ്റാർ ഓഫ് മലബാറിന്റെ ‘ആർട്ട് റെയിൻബോ’ കലാപരിപാടിയും അരങ്ങേറും.
തുടർന്ന് ഓണസദ്യയും ഉണ്ടായിരിക്കും. മോഡൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ, TMSS മലയാളം ക്ലാസ് വിദ്യാർത്ഥികൾ, യൂത്ത് വിങ് പ്രവർത്തകർ എന്നിവർ ചേർന്ന് ഒരുക്കുന്ന വിവിധ കലാപരിപാടികളും ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
കേരളീയ പാരമ്പര്യവും കലയും കൂട്ടായ്മയുടെ ഊഷ്മളതയും ഒത്തുചേരുന്ന ഓണാഘോഷത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
