ഐശ്വര്യ റായ് ബച്ചനും നാനാവതിയിൽ

0

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെയും മകളെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു താരവും മകളും. അമിതാബ് ബച്ചനും, അഭിഷേക് ബച്ചനും ദിവസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചു നാനാവതിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇന്ത്യയിൽ പകർച്ചവ്യാധി ബാധിച്ച പ്രമുഖ വ്യക്തികളാണ് ബച്ചൻ കുടുംബം.

മുംബൈയില്‍ ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകള്‍ ഇതോടെ ബി എം സി അടച്ചുപൂട്ടി. ജല്‍സ, പ്രതീക്ഷ, ജനക്, വട്‌സ തുടങ്ങി നാല് ബംഗ്ലാവുകളാണ് അടച്ച് സീല്‍ ചെയ്തത്. അവിടെ ജോലി ചെയ്തിരുന്ന 30ഓളം ജീവനക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിനിടെ ചലച്ചിത്ര താരം രേഖയുടെ ബംഗ്ലാവിലെ ജീവനക്കാർക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് വീടും പരിസരവും സമ്പർക്ക നിരോധനമേഖലയായി പ്രഖ്യാപിച്ചിരിക്കയാണ്. എന്നിരുന്നാലും രേഖ കോവിഡ് പരിശോധനക്ക് വിസമ്മതിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here