More
    HomeBSNL എംപ്ലോയീസ് യൂണിയൻ - വർക്കിംഗ് വുമൺസ് കോ - ഓർഡിനേഷൻ കമ്മിറ്റിയുടെ മൂന്നാമത് അഖിലേന്ത്യാ...

    BSNL എംപ്ലോയീസ് യൂണിയൻ – വർക്കിംഗ് വുമൺസ് കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ മൂന്നാമത് അഖിലേന്ത്യാ കൺവെൻഷൻ മുംബൈയിൽ നടന്നു.

    Published on

    മുംബൈ: ദാദറിലെ ആന്ധ്ര മഹാസഭ ജിംഖാനയിൽ BSNLEU വർക്കിംഗ് വുമൺസ് കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ഏകദിന അഖിലേന്ത്യാ കൺവെൻഷൻ നടന്നു. കൺവെൻഷനിൽ, സ്ത്രീ ശാക്തീകരണവും സ്ത്രീ അവകാശങ്ങളും എന്ന വിഷയങ്ങളിൽ നിരവധി പ്രമുഖർ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. മുഖ്യാതിഥി കെ. ഹേമലത ( വൈസ് പ്രസിഡന്റ്, സിഐടിയു ) കൺവെൻഷൻ ഉദ്ഘാടനം ചെയ്തു, BSNLEU അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് കെ. രമാദേവി അധ്യക്ഷയായി. സിഐടിയു മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി എം. എച്ച്. ഷെയ്ഖ് സംസാരിച്ചു BSNLEU അഖിലേന്ത്യാ പ്രസിഡന്റ് എം. വിജയകുമാർ, ജനറൽ സെക്രട്ടറി അനിമേഷ് മിത്ര, അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി. അഭിമന്യു, മഹാരാഷ്ട്ര സർക്കിൾ പ്രസിഡന്റ് നാഗേഷ്കുമാർ നൽവാഡെ, അഖിലേന്ത്യാ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ജോൺ വർഗീസ്, BSNLEU മഹാരാഷ്ട്ര സർക്കിൾ സെക്രട്ടറി കൗതിക് ബസ്തേ, , അഖിലേന്ത്യാ ട്രഷറർ ഇർഫാൻ പാഷ, വൈസ് പ്രസിഡന്റ് വിത്തൽഭായ് പർമാർ എന്നിവർ സംസാരിച്ചു.

    BSNL അടക്കമുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ മോദി സർക്കാർ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണ്

    BSNLEU അഖിലേന്ത്യാ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗണേഷ് ഹിംഗെ സ്വാഗതവും BSNLEU മുംബയ് ജില്ല. പ്രസിഡൻ്റ് യൂസഫ് ഹുസൈൻ നന്ദിയും പറഞ്ഞു.

    രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്നുമായി 150 ഓളം വനിതാ പ്രതിനിധികൾ അഖിലേന്ത്യാ കണ വെൻഷനിൽ പങ്കെടുക്കുകയുണ്ടായി. ബി‌എസ്‌എൻ‌എൽ മാനേജ്‌മെന്റും രാജ്യത്തെ രാഷ്ട്രീയ വിഭാഗവും വനിതാ തൊഴിലാളികളോട് കാണിക്കുന്ന നിസ്സംഗതയിൽ നിരവധി വനിതാ പ്രതിനിധികൾ കൺവെൻഷനിൽ അതൃപ്തി പ്രകടിപ്പിച്ചു സംസാരിച്ചു. സമൂഹം ശക്തിപ്പെടുത്തണമെങ്കിൽ അഥവാ 2047 ആകുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറണമെങ്കിൽ, രാജ്യത്തെ സ്ത്രീകളുടെ നിലവിലെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നിലയിൽ അടിസ്ഥാനപരമായ ഒരു പരിവർത്തനം അത്യാവശ്യമാണെന്ന് യോഗത്തിൽ വനിതാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ വർക്കിംഗ് വുമൺസ് കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ വരുന്ന മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി സുൽഗാന ബസുവിനെ ( കൊൽക്കത്ത ) കൺവീനറും അമിത് നായിക് ( മഹാരാഷ്ട്ര ) കെ. രേഖ ( കേരളം , കോഴിക്കോട് ) എന്നിവരെ ജോയിന്റ് കൺവീനറായും ഐകകണ്ഠേന സമ്മേളനം തിരഞ്ഞെടുത്തു. 11 പേരടങ്ങുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയേയും കൺവെൻഷൻ തിരഞ്ഞെടുത്തു.

    അമിത നായിക് (ജോയിന്റ് കൺവീനർ, ന്യൂഡൽഹി ), മഞ്ജുഷ ലാച്ച്കെ ( കൺവീനർ, മഹാരാഷ്ട്ര ), മന്ദ മലമ്പള്ളി (ജോയിന്റ് കൺവീനർ മഹാരാഷ്ട്ര ), മാധുരി സോനാരെ (ജോയിന്റ് കൺവീനർ മഹാരാഷ്ട്ര ), മാധവി മാനെ (കൺവീനർ, മുംബൈ ) എന്നിവർ മുംബൈ ദാദറിൽ നടന്ന അഖിലേന്ത്യാ കൺവെൻഷൻ്റെ പൂർണ്ണ മേൽനോട്ടം നിർവഹിച്ചു. സമ്മേളനത്തിനായി രാജ്യത്തുടനീളം എത്തിയ വനിതാ പ്രതിനിധികൾക്ക് യാതൊരുവിധ അസൗകര്യവും ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് BSNLEU മുംബയ് ജില്ലാ സെക്രട്ടറി മഹേഷ് ആർക്കലിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ യൂണിയൻ സംഘം 24 മണിക്കൂറും അക്ഷീണം പ്രവർത്തിച്ചു. കൂടാതെ, സമ്മേളനത്തിനു മെച്ചപ്പെട്ട പത്ര ദൃശ്യ – മാധ്യമ പബ്ലിസിറ്റിക്കായി വേണ്ട മീഡിയാ പ്രവർത്തനങ്ങൾക്ക് BSNLEU മുംബയ് മീഡിയാ കോ – ഓർഡിനേറ്റർ വി. പി. ശിവകുമാർ നേതൃത്വം നൽകി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മനസ്സിൻ്റെ സന്തോഷ രഹസ്യങ്ങൾ തിരഞ്ഞ് സീവുഡ്സ് മലയാളി സമാജം

    മാനസിക സമ്മർദ്ദങ്ങൾ തീർക്കുവാൻ ഒറ്റമൂലികളില്ലെന്നും സന്തോഷത്തിൻ്റെ രഹസ്യങ്ങൾ ഓരോ വ്യക്തികളിലും വെവ്വേറെയാണെന്നും മനശാസ്ത്രജ്ഞനായ ഡോ വരുൺ ഗിൽഡിയാൽ. സീവുഡ്സ് മലയാളി...

    വനിതാദിനത്തിൽ കരുണയുടെ കൈത്താങ്ങ്: NMCA മഹിളാ സമാജം സഹാറ കെയർ സെന്ററിൽ

    അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി NMCA മഹിളാ സമാജം നാസിക്കിലെ ചാൻസിയിലെ സഹാറ കെയർ സെന്ററും വൃദ്ധസദനവും സന്ദർശിച്ചു. “Give...

    മുംബൈയിൽ മലയാളിയെ കാണാതായി; കൊല്ലം സ്വദേശിയായ 62കാരനായി തിരച്ചിൽ ശക്തം

    മുംബൈ: കൊല്ലം എഴുകോൺ സ്വദേശിയായ സജീവ് കുമാറിനെ (62) മുംബൈയിൽ കാണാതായതായി പരാതി. മാർച്ച് 27 രാത്രി 10...

    ക്രിക്കറ്റ് കളമൊരുങ്ങി; വേൾഡ് മലയാളി ഫെഡറേഷൻ ടൂർണമെന്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

    മുംബൈ: മലയാളി കായികാസ്വാദകരുടെ ആവേശം ഉയർത്തി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ വിപുലമായ ക്രിക്കറ്റ് ടൂർണമെന്റ്...
    spot_img

    More like this

    മനസ്സിൻ്റെ സന്തോഷ രഹസ്യങ്ങൾ തിരഞ്ഞ് സീവുഡ്സ് മലയാളി സമാജം

    മാനസിക സമ്മർദ്ദങ്ങൾ തീർക്കുവാൻ ഒറ്റമൂലികളില്ലെന്നും സന്തോഷത്തിൻ്റെ രഹസ്യങ്ങൾ ഓരോ വ്യക്തികളിലും വെവ്വേറെയാണെന്നും മനശാസ്ത്രജ്ഞനായ ഡോ വരുൺ ഗിൽഡിയാൽ. സീവുഡ്സ് മലയാളി...

    വനിതാദിനത്തിൽ കരുണയുടെ കൈത്താങ്ങ്: NMCA മഹിളാ സമാജം സഹാറ കെയർ സെന്ററിൽ

    അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി NMCA മഹിളാ സമാജം നാസിക്കിലെ ചാൻസിയിലെ സഹാറ കെയർ സെന്ററും വൃദ്ധസദനവും സന്ദർശിച്ചു. “Give...

    മുംബൈയിൽ മലയാളിയെ കാണാതായി; കൊല്ലം സ്വദേശിയായ 62കാരനായി തിരച്ചിൽ ശക്തം

    മുംബൈ: കൊല്ലം എഴുകോൺ സ്വദേശിയായ സജീവ് കുമാറിനെ (62) മുംബൈയിൽ കാണാതായതായി പരാതി. മാർച്ച് 27 രാത്രി 10...