More
    HomeNewsക്രിക്കറ്റ് കളമൊരുങ്ങി; വേൾഡ് മലയാളി ഫെഡറേഷൻ ടൂർണമെന്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

    ക്രിക്കറ്റ് കളമൊരുങ്ങി; വേൾഡ് മലയാളി ഫെഡറേഷൻ ടൂർണമെന്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു

    Published on

    മുംബൈ: മലയാളി കായികാസ്വാദകരുടെ ആവേശം ഉയർത്തി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ വിപുലമായ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ടീമുകൾക്കായി രജിസ്‌ട്രേഷൻ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്.

    ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന ഈ മത്സരത്തിൽ 16 ടീമുകൾക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്. ഓരോ ടീമിലും 11 കളിക്കാർ വീതം പങ്കെടുക്കും. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ഫീസ് 2000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

    ഡോംബിവ്‌ലിയിൽ കസാറിയോ ക്രിക്കറ്റ് ഗ്രൗണ്ടിൽ (CASA RIO CRICKET GROUND) നടക്കുന്ന മത്സരത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് മുഖ്യാതിഥിയായിക്കും. എം. പി Dr. ശ്രീകാന്ത് ഷിൻഡെ, എം എൽ എ രാജേഷ് മോറെ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും. ദേശീയ ക്രിക്കറ്റ് ചാമ്പ്യൻ സുധിഷ് നായർ വിശിഷ്ടാതിഥിയായി ചടങ്ങിന്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും

    കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം. യോഗത്തിൽ പേട്രൺ ഡോ ഉമ്മൻ ഡേവിഡ്, മഹാരാഷ്ട്ര കൗൺസിൽ പ്രസിഡന്റ് ഡോ റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ, ബിജോയ് ഉമ്മൻ, കൂടാതെ സ്പോർട്സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ആന്റണി ഫിലിപ്പ്, ബിജു രാജൻ, സാവിയോ, പ്രേംലാൽ, ദീപ്തി, രമേശ് വാസു, ദീപ്തി, ദിവ്യ, ടേബിൾ ടെന്നീസ് താരം പ്രിയ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ആരോഷ് തോമസ്, ശിവറാം, ഉണ്ണികൃഷ്ണ കുറുപ്പ് , റെന്നി ഫിലിപ്പോസ്, വർഗീസ് ഫിലിപ്പ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ പ്രക്ഷേപണം യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും പ്രധാനപ്പെട്ട മാധ്യമങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെയും ലഭ്യമായിരിക്കുമെന്ന് ബിജു രാജൻ പറഞ്ഞു.

    വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തിന് 50,000 രൂപ, രണ്ടാം സ്ഥാനത്തിന് 25,000 രൂപ, മൂന്നാം സ്ഥാനത്തിന് 15,000 രൂപ എന്നിങ്ങനെ പാരിതോഷികത്തോടൊപ്പം ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങൾക്കും മെഡലും സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതാണ് പ്രത്യേകത.

    രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നീണ്ടുനിൽക്കുന്ന ഈ ക്രിക്കറ്റ് മേള കായിക ആവേശത്തെയും കൂട്ടായ്മയെയും ഒരുമിപ്പിക്കുന്ന വേദിയാകും. ആന്റണി, ബിജു, സിന്ധു നായർ എന്നിവർ മത്സരത്തിന്റെ തത്സമയ വിവരണം നൽകും. ചടങ്ങുകൾ മനോജ് അയ്യനേത്ത് നിയന്ത്രിക്കും.

    മലയാളികളുടെ ഐക്യവും കായികാത്മാവും ഒരുമിച്ചു വിളിച്ചോതുന്ന ഈ ടൂർണമെന്റ്, മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന് ഒരു വലിയ ആഘോഷവേദിയായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

    കൂടുതൽ വിവരങ്ങൾക്ക്: 9833410158 / 9029394349

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...