More
    HomeNewsഉല്ലാസ് നഗറിൽ വനിതാദിനാഘോഷം ശ്രദ്ധേയമായി

    ഉല്ലാസ് നഗറിൽ വനിതാദിനാഘോഷം ശ്രദ്ധേയമായി

    Published on

    ഉല്ലാസ് നഗർ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാഘോഷം മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കൈരളി ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് സുരേഷ്‌കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു.

    വനിതാദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മുംബൈയിലെ കോളേജ് അധ്യാപികയും സാമൂഹ്യപ്രവർത്തകയും ആയ ഡോ. ജയശ്രീ സതീഷ് മേനോൻ മുഖ്യാതിഥിയായി പങ്കെടുത്തു. അധ്യാപികയും മലയാളം മിഷൻ കല്യാൺ സോൺ കോഓർഡിനേറ്ററുമായ സിന്ധു നായർ വിശിഷ്ടാതിഥിയായിരുന്നു.

    പരിപാടിയുടെ ഭാഗമായി ഉല്ലാസ് നഗറിലെ വിവിധ സംഘടനകളിലെ വനിതാ വിഭാഗം സാരഥികളെയും അസോസിയേഷന്റെ മലയാളം മിഷൻ അധ്യാപികമാരെയും, കൂടാതെ പ്രദേശത്തെ പ്രമുഖ സാംസ്കാരിക പ്രവർത്തകരെയും ആദരിച്ചു.

    വനിതാവിഭാഗം ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന് നിറം പകർന്നു.

    പരിപാടിയിൽ വനിതാ വിഭാഗം കൺവീനർ സ്വാഗതപ്രസംഗം നടത്തി. അസോസിയേഷൻ പ്രസിഡന്റ് അധ്യക്ഷപ്രസംഗം നിർവഹിച്ചു. അതിഥികൾ സമൂഹത്തിലെ വിവിധ സമകാലീന വിഷയങ്ങളെക്കുറിച്ച് പ്രസംഗിച്ചു.

    ശ്രീമതി ശാലിനി അനിലും ശ്രീമതി സജിത നാരായണനും പരിപാടിയുടെ അവതാരകരായി. ചടങ്ങിന് സഹകരിച്ച എല്ലാവർക്കും വനിതാവിഭാഗം ട്രഷറർ ശ്രീമതി ശോഭ പിള്ള നന്ദി രേഖപ്പെടുത്തി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this