More
    HomeNewsകേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    Published on

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം – മുംബൈ മലയാളിയുടെ കാഴ്ചപ്പാട്” എന്ന വിഷയത്തിൽ ചർച്ച നടന്നു. ശനിയാഴ്ച്ച മാർച്ച് 21ന് വൈകുന്നേരം 6 മുതൽ രാത്രി 9 വരെ മീരാറോഡ് ശ്രീ നാരായണ മന്ദിര സമിതിയാണ് വേദിയായത്.

    മലയാള ഭാഷാ പ്രചാരണ സംഘം, മീരാ ഭയന്ദർ മേഖലാ കമ്മിറ്റി സെക്രട്ടറി വിനോദ് നായർ സ്വാഗതം പറഞ്ഞു തുടങ്ങിയ ചർച്ചയിൽ ജോജോ തോമസ് ( ജനറൽ സെക്രട്ടറി, എം പി സി സി ), സ. കെ കെ പ്രകാശൻ ( സി പി ഐ എം, മുംബൈ ജില്ലാ കമ്മിറ്റി അംഗം ), രമേശ്‌ കലമ്പോലി ( ബിജെപി സൗത്ത് ഇന്ത്യൻ സെൽ ഉപാധ്യക്ഷൻ ), ശ്രീകാന്ത് നായർ ( ഷിൻഡെ ശിവസേന, കേരള സെൽ, മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ), ആർ ഡി ഹരികുമാർ ( മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ്‌, ഡോ. വിവേകാനന്ദൻ ( മോഡറേറ്റർ ), ശ്രീ ഐ പി സജി, സിദ്ധിഖ്, ഫാറുഖ് ആലത്തൂർ, ബാബുരാജ് തുടങ്ങിയവരായിരുന്നു പങ്കെടുത്തത്.

    കേരളം സംസ്ഥാനരൂപീകരണത്തിന് ശേഷം കടന്നുപോയ സാഹചര്യങ്ങളെ ചെറുതായി പ്രതിപാദിച്ചു കൊണ്ട് തുടങ്ങിയ ചർച്ചയിൽ ടൂറിസം മേഖലയിൽ കേരളം ഒന്നാം സ്ഥാനത്തു നില നിൽക്കുമ്പോൾ തന്നെ അതിന് വേണ്ട അടിസ്ഥാന വികസനം ഒന്ന് കൂടി ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, ഇന്നത്തെ തലമുറയിലെ ജനങ്ങളുടെ താല്പര്യ പ്രകാരമുള്ള കാർഷിക ഇതര ഉത്പാദന രംഗത്തുണ്ടാകേണ്ട വികസനത്തിന് ഊന്നൽ നൽകണമെന്നുള്ള ആശയത്തെക്കുറിച്ചും, കേരള സംസ്ഥാന ഭരണകൂടവും കേന്ദ്ര ഭരണകൂടവും ഒരുമിച്ചു നിന്ന് കൊണ്ടുള്ള വികസന പ്രവർത്തികൾ കൊണ്ടുവരണമെന്നതിനെ പറ്റിയും, മലയാളം മിഷൻ പ്രവർത്തനങ്ങളെ കുറിച്ചും ലോകകേരള സഭാ പ്രവർത്തനങ്ങളെ കുറിച്ചും നോർക്കയുടെ വിവിധ പദ്ധതികളെ കുറിച്ചും വിശദമായ ചർച്ചയാണ് നടന്നത്.

    വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധാനം ചെയ്തും, മലയാളം മിഷനെയും ലോകകേരള സഭയെയും പ്രതിനിധാനം ചെയ്തും, മീരാ ഭയന്ദറിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തു നിറഞ്ഞു നിൽക്കുന്ന മലയാളികളും, മീരാ ഭയന്ദറിലെ വിവിധ സാമൂഹ്യ കോണുകളിൽ ജീവിക്കുന്ന മലയാളികളും ഒക്കെ കൂടി ചേർന്ന് നടത്തിയ ചർച്ച, വളരെ ആരോഗ്യകരവും വിജ്ഞാനപ്രദവും ആയിരുന്നു. പരിപാടിയിൽ ശ്രോതാക്കളായി പങ്കെടുത്തവരും ചർച്ചയിൽ സജീവമായി പങ്കെടുത്തു.

    ചർച്ചക്കിടയിൽ പതിനാലാം മലയാളോത്സവം മേഖലാ കലോത്സവത്തിലും, കേന്ദ്ര കലോത്സവത്തിലും വിജയികളായുള്ളവർക്ക് ഉള്ള പുരസ്കാര വിതരണം നടന്നു. മലയാള ഭാഷാ പ്രചാരണ സംഘം, മീരാ ഭയന്ദർ മുൻ മേഖലാ സെക്രട്ടറിയും മുതിർന്ന മലയാളം മിഷൻ അധ്യാപകനുമായ ടി വി രാജീവൻ നന്ദി പറഞ്ഞു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...