More
    Homeനിരന്തര പീഡനം, അദൃശ്യ സമ്മർദം; മുംബൈയിൽ മലയാളി യുവാവിന്റെ മരണത്തിൽ ഉയരുന്നത് ആപ്പ് വായ്പാ ഭീഷണി

    നിരന്തര പീഡനം, അദൃശ്യ സമ്മർദം; മുംബൈയിൽ മലയാളി യുവാവിന്റെ മരണത്തിൽ ഉയരുന്നത് ആപ്പ് വായ്പാ ഭീഷണി

    Published on

    മുംബൈയിൽ ദിവയിൽ താമസിക്കുന്ന മലയാളി യുവാവാണ് നിരന്തര പീഡനത്തിനൊടുവിൽ മാനസിക സമ്മർദ്ദത്തിൽ ജീവനൊടുക്കിയത്. 35 വയസ്സായിരുന്നു.

    ഇന്ന് രാവിലെ 8.30 ഓടെയാണ് ദിവയിലെ ശുഭദ്രാനന്ദു കോംപ്ലക്സിലെ വസതിയിൽ ദേവനാഥിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശിയായ ദേവനാഥ് ഭാര്യയും രണ്ടുവയസ്സുകാരനായ മകനുമൊപ്പമാണ് താമസിച്ചിരുന്നത്.

    പ്രാഥമിക അന്വേഷണത്തിൽ, മൊബൈൽ ആപ്പുകൾ വഴി വായ്പ എടുത്തിരുന്നതായി വ്യക്തമായിട്ടുണ്ട്. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട മാനസിക സമ്മർദവും നിരന്തരമായ പീഡനവുമാണ് ഈ ദുരന്തത്തിന് പിന്നിലാകാമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. നാളെ രാവിലെ 11 മണിക്ക് പോസ്റ്റ്‌മോർട്ടം നടക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

    എന്നാൽ, ഇത് ഒരു വ്യക്തിയുടെ മരണവാർത്ത മാത്രമല്ല. ഇന്നത്തെ സമൂഹം അടിയന്തരമായി തിരിച്ചറിയേണ്ട വലിയ സാമൂഹിക പ്രതിസന്ധിയുടെ സൂചന കൂടിയാണ്. മൊബൈൽ ആപ്പുകൾ വഴി എളുപ്പത്തിൽ ലഭിക്കുന്ന ചെറുവായ്പകൾ ആദ്യം സഹായം പോലെ തോന്നിച്ചാലും, പിന്നീട് അത് നിരന്തര ഫോൺവിളികൾ, ഭീഷണികൾ, അപമാനങ്ങൾ, സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം, കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും വിളിച്ച് നാണംകെടുത്തൽ തുടങ്ങിയ ക്രൂരമായ മാനസിക പീഡനങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നു.

    “വേഗത്തിൽ പണം” എന്ന വാഗ്ദാനം വിശ്വസിച്ച് പലരും ഈ ഡിജിറ്റൽ കെണിയിലേക്ക് വീഴുന്നു. എന്നാൽ തിരിച്ചടവിൽ ചെറിയ താമസമുണ്ടായാലും, ചില അനധികൃത വായ്പാ ആപ്പുകൾ ഉപയോഗിക്കുന്ന രീതി സാമ്പത്തിക ഇടപാട് എന്ന പരിധി വിട്ട് വ്യക്തിയുടെ മാനവും മനസ്സമാധാനവും തകർക്കുന്ന മാനസിക ആക്രമണമായി മാറുന്നു. പലപ്പോഴും ഇരകൾ ഇത് പുറത്തുപറയാൻ പോലും മടിക്കുന്നു. സമൂഹത്തിലെ അപമാനഭീതി, കുടുംബത്തെ വിഷമിപ്പിക്കാതിരിക്കാനുള്ള ശ്രമം, ഇവയാണ് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നത്.

    ദേവനാഥിന്റെ മരണം ഒരു കുടുംബത്തിന്റെ സ്വകാര്യ ദുഃഖത്തിൽ ഒതുങ്ങുന്ന സംഭവം അല്ല; ഡിജിറ്റൽ കാലത്ത് വളർന്ന് വരുന്ന പുതിയ തരത്തിലുള്ള സാമ്പത്തിക-മാനസിക ചൂഷണത്തിന്റെ ഭീകരതയെ കുറിച്ച് സമൂഹത്തോട് കർക്കശമായി മുന്നറിയിപ്പ് നൽകുന്ന സംഭവമാണ്. സാമ്പത്തിക പ്രതിസന്ധി വന്നാൽ നിയമാനുസൃത ബാങ്കിംഗ് സംവിധാനങ്ങളും വിശ്വസനീയ ധനസ്ഥാപനങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമൂഹ സംഘടനകളും സമീപിക്കേണ്ടതിന് പകരം, നിയന്ത്രണമില്ലാത്ത മൊബൈൽ വായ്പാ ആപ്പുകളെ ആശ്രയിക്കുന്നത് എത്ര വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്

    അതോടൊപ്പം, വായ്പാ പീഡനത്തെ വെറും കടം വാങ്ങൽ എന്ന നിലയിൽ കാണാതെ, ഗുരുതരമായ മാനസികാരോഗ്യ-സാമൂഹിക പ്രശ്നം എന്ന നിലയിൽ സമൂഹം സമീപിക്കേണ്ടതുണ്ട്. നിരന്തരം ഭീഷണി നേരിടുന്നവരും, അപമാനിക്കപ്പെടുന്നവരും, ഫോൺവിളികളിൽ നിന്ന് രക്ഷപ്പെടാനാവാതെ ജീവിക്കുന്നവരും പലപ്പോഴും ഗുരുതര മാനസിക സമ്മർദത്തിലൂടെയാണ് കടന്നു പോകുന്നത്. അവരിൽ പലർക്കും തങ്ങൾ ഒരു കുടുക്കിൽ പെട്ടെന്ന് തോന്നാം. അത്തരം ഘട്ടങ്ങളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രദ്ധ പുലർത്തുകയും, “എന്താണ് പ്രശ്നം” എന്ന് വിധിയെഴുതാതെ ചോദിച്ചറിയുകയും, അടിയന്തര മാനസിക പിന്തുണയും നിയമസഹായവും തേടാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

    ദേവനാഥിന്റെ മരണവാർത്ത പുറത്തുവന്നതോടെ സുഹൃത്തുക്കളും ബന്ധുക്കളും അയൽവാസികളും നടുക്കത്തിലായി. യുവാവിന്റെ അപ്രതീക്ഷിത വിയോഗം പ്രദേശത്ത് ദുഃഖാന്തരീക്ഷം സൃഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികളിൽ കൽവ സമാജം ഭാരവാഹിയായ സുമ മുകുന്ദൻ, വിജയൻ പിള്ള, വത്സരാജ്, കുടുംബസുഹൃത്തുക്കളായ അഖിൽ, ലിനു എന്നിവരും സജീവമായി ഇടപെട്ടു.

    ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികളും, അനധികൃത വായ്പാ ആപ്പുകൾക്കെതിരായ കർശന നിരീക്ഷണവും, പൊതുജന ബോധവത്കരണവും, മാനസികാരോഗ്യ പിന്തുണാ സംവിധാനങ്ങളും കൂടുതൽ കരുത്തുറ്റതാക്കേണ്ട സമയം ഇതാണ്. ഒരു ക്ലിക്കിൽ കിട്ടുന്ന വായ്പ, ഒരാളുടെ ജീവിതം തന്നെ തകർക്കുന്ന വലയമായി മാറരുത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...

    18-ാമത് രാഗലയ സംഗീത മത്സരം ഏപ്രിൽ 5-ന് മുംബൈയിൽ.

    18-ാമത് രാഗലയ സംഗീത മത്സരം 2026 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ച രാവിലെ 9.00 മുതൽ മുംബൈയിലെ മരോൾ...

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; മലയാളി ഐക്യത്തിന്റെ സാംസ്കാരിക മഹോത്സവമായി ആതിരോത്സവം 2026

    മഹാരാഷ്ട്രയിലെ നാസിക്കിൽ സംഘടിപ്പിച്ച ആതിരോത്സവം മെഗാ തിരുവാതിര 2026 കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ ആവേശപൂർവ്വം ആഘോഷിച്ച ശ്രദ്ധേയമായ...

    മീരാ റോഡ് മലയാളി സമാജത്തിന് പുതിയ സാരഥികൾ; 2026-28 ഭരണസമിതി നിലവിൽ വന്നു

    മീരാ റോഡ് മലയാളി സമാജത്തിന്റെ 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. സമാജത്തിന്റെ പുതിയ ഭാരവാഹികളെയും മാനേജിംഗ്...
    spot_img

    More like this

    കേരള വികസന ചർച്ചക്ക് മുംബൈയിൽ വേദി; മുംബൈ മലയാളികളുടെ കാഴ്ചപ്പാട് ശ്രദ്ധേയമായി

    മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള സംസ്ഥാന വികസനം - മുംബൈ...

    18-ാമത് രാഗലയ സംഗീത മത്സരം ഏപ്രിൽ 5-ന് മുംബൈയിൽ.

    18-ാമത് രാഗലയ സംഗീത മത്സരം 2026 ഏപ്രിൽ 5-ാം തീയതി ഞായറാഴ്ച രാവിലെ 9.00 മുതൽ മുംബൈയിലെ മരോൾ...

    നാസിക്കിൽ ആദ്യമായി മെഗാ തിരുവാതിര; മലയാളി ഐക്യത്തിന്റെ സാംസ്കാരിക മഹോത്സവമായി ആതിരോത്സവം 2026

    മഹാരാഷ്ട്രയിലെ നാസിക്കിൽ സംഘടിപ്പിച്ച ആതിരോത്സവം മെഗാ തിരുവാതിര 2026 കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ ആവേശപൂർവ്വം ആഘോഷിച്ച ശ്രദ്ധേയമായ...