More
    HomeNewsമനസ്സിൻ്റെ സന്തോഷ രഹസ്യങ്ങൾ തിരഞ്ഞ് സീവുഡ്സ് മലയാളി സമാജം

    മനസ്സിൻ്റെ സന്തോഷ രഹസ്യങ്ങൾ തിരഞ്ഞ് സീവുഡ്സ് മലയാളി സമാജം

    Published on

    മാനസിക സമ്മർദ്ദങ്ങൾ തീർക്കുവാൻ ഒറ്റമൂലികളില്ലെന്നും സന്തോഷത്തിൻ്റെ രഹസ്യങ്ങൾ ഓരോ വ്യക്തികളിലും വെവ്വേറെയാണെന്നും മനശാസ്ത്രജ്ഞനായ ഡോ വരുൺ ഗിൽഡിയാൽ.

    സീവുഡ്സ് മലയാളി സമാജം നടത്തിയ മാനസികാരോഗ്യ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ വരുൺ.

    തങ്ങളുടെ സന്തോഷത്തിൻ്റെ താക്കോൽ തങ്ങളുടെ കയ്യിൽ തന്നെ ഉണ്ടെന്ന് തിരിച്ചറിവാണ് പ്രധാനമെന്ന് വാഷിയിലെ നവി മുംബൈ മുനിസിപ്പാലിറ്റി കോർപ്പറേഷൻ ആശുപത്രിയിലെ സൈകാട്രിസ്റ്റായ വരുൺ പറഞ്ഞു.

    കുടുംബങ്ങൾ ഒന്നായി ഇരിക്കുകയും സുഗമമായ സംവേദനം കൂട്ടായ്മകളിലൂടെ സൃഷ്ടിക്കുകയും വേണമെന്നത് മനസ്സിൻ്റെ ഉല്ലാസത്തിൻ്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് പ്രശസ്ത മാനസികാരോഗ്യ വിദഗദ്ധൻ ഡോ രാകേഷ് ഗിൽഡിയാൽ പറഞ്ഞു.

    ഡിജിറ്റൽ ലോകത്തുള്ള സംഭാഷണങ്ങളെക്കാൾ മുഖാമുഖമുള്ള സംഭാഷണങ്ങൾക്കാണ് ശക്തിയെന്ന് എം ജി എം മെഡിക്കൽ കോളേജിലെ സൈകാട്രി മേധാവിയായ പ്രൊഫസർ രാകേഷ് ഗിൽഡിയാൽ കൂട്ടി ചേർത്തു.

    മാനസികാരോഗ്യ സെമിനാറിൻ്റെ മുന്നോടിയായി സീവുഡ് മലയാളി സമാജം വനിതാവേദിയും അപ്പോളോ ഹോസ്പിറ്റലും സംയുക്തമായി ചേർന്ന്
    മാർച്ച് 29 ന് മാമോഗ്രാം ,പാപ്സ് മിയർ പരിശോധനാക്യാമ്പും സംഘടിപ്പിച്ചു.

    ​ ഈ പരിശോധനയിലൂടെ ക്യാൻസർ മാത്രമല്ല, ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ചെറിയ മാറ്റങ്ങൾ പോലും നേരത്തെ കണ്ടെത്താൻ സാധിക്കും. അതിനാൽ ഇത് ഒരു ‘ജീവൻ രക്ഷാ പരിശോധന’ കൂടിയാണ് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു.

    സെക്ടർ 50 ലെ എൻ എം എം സി ഗ്രൗണ്ടിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this