HomeNewsവനിതാദിനത്തിൽ കരുണയുടെ കൈത്താങ്ങ്: NMCA മഹിളാ സമാജം സഹാറ കെയർ സെന്ററിൽ

വനിതാദിനത്തിൽ കരുണയുടെ കൈത്താങ്ങ്: NMCA മഹിളാ സമാജം സഹാറ കെയർ സെന്ററിൽ

Published on

അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി NMCA മഹിളാ സമാജം നാസിക്കിലെ ചാൻസിയിലെ സഹാറ കെയർ സെന്ററും വൃദ്ധസദനവും സന്ദർശിച്ചു. “Give to Gain” എന്ന ഈ വർഷത്തെ ആശയം മുൻനിർത്തി സംഘടിപ്പിച്ച പരിപാടി സ്നേഹവും കരുണയും പങ്കുവെച്ച ഒരു മനോഹര അനുഭവമായി മാറി.

എക്സിക്യൂട്ടീവ് അംഗങ്ങൾ സഹാറ കെയർ സെന്ററിലെ അന്തേവാസികളുമായി സംവദിക്കുകയും, അവിടുത്തെ വനിതകൾക്ക് സന്തോഷവും മാനസിക ആശ്വാസവും പകരുകയും ചെയ്തു. അവരുടെയെല്ലാം മുഖങ്ങളിൽ വിരിഞ്ഞ പുഞ്ചിരി തന്നെയാണ് ഈ സന്ദർശനത്തിന്റെ വിജയമെന്ന് മഹിളാ സമാജം പ്രതിനിധികൾ പറഞ്ഞു.

സ്നേഹത്തിന്റെയും പരിഗണനയുടെയും അടയാളമായി ബെഡ്‌ഷീറ്റുകൾ, ടവ്വലുകൾ, ബോട്ടിലുകൾ തുടങ്ങിയ ആവശ്യവസ്തുക്കൾ വിതരണം ചെയ്യുകയും, ഉച്ചഭക്ഷണം നൽകുകയും ചെയ്തു.

സഹാറ കെയർ സെന്ററിന്റെ സ്ഥാപകനായ ഡോ. രവീന്ദ്ര സൂര്യവംശി സ്ഥാപനത്തിന്റെ രൂപീകരണവും വളർച്ചയും സംബന്ധിച്ച അനുഭവങ്ങൾ പങ്കുവെച്ചു. മുതിർന്നവരോടുള്ള സ്നേഹവും കരുതലും കൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് മാറി ഇത്തരം സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാര്യ സ്വാതി സൂര്യവംശി, അന്തേവാസികൾ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ചു.

മഹിളാ സമാജം അംഗങ്ങൾ ഓരോരുത്തരുമായി വ്യക്തിപരമായി സംവദിച്ച്, അവർക്കൊപ്പം ചിലവഴിച്ച സമയം ഏറെ സ്മരണീയമാക്കി.

ഇത്തരമൊരു ശ്രദ്ധേയമായ പ്രവർത്തനം സംഘടിപ്പിച്ചതിന് ഡോ. സൂര്യവംശി NMCA മഹിളാ സമാജത്തെ അഭിനന്ദിച്ചു. പ്രസിഡന്റ് ശ്രീരേഖ നായരെ ചടങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് സുധ സദാശിവൻ, ജനറൽ സെക്രട്ടറി ഡോ. സ്മിത നായർ, ട്രഷറർ രമ്യ ബാബു എന്നിവരുള്‍പ്പെടെ NMCA എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

ഭാവിയിലും സഹാറ കെയർ സെന്ററിലെ അന്തേവാസികൾക്ക് പിന്തുണ തുടരുമെന്ന് മഹിളാ സമാജം ഭാരവാഹികൾ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

യാത്രയുടെ സുരക്ഷയ്ക്ക് പുതിയ ഉറപ്പ്; മഹാരാഷ്ട്രയിൽ ആദ്യമായി എ.ആർ.എ.ഐ അംഗീകാരവുമായി പുണെയിലെ അജിൽ ഫൈബർടെക്

രാത്രിയാത്രകളിൽ ഉറക്കത്തിനൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന സ്ലീപ്പർ ബസുകൾ... യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ മാനദണ്ഡങ്ങൾ... ഈ...

പദവികൾക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വം; വീണ്ടും അഭിഭാഷകവൃത്തിയിൽ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള

പൊതുജീവിതത്തിൽ പദവികൾ പലതും അലങ്കരിച്ചിട്ടും തന്റെ അടിസ്ഥാന നിലപാടുകളോടും പ്രവർത്തനമേഖലയോടും ആത്മബന്ധം പുലർത്തുന്ന വ്യക്തിത്വങ്ങൾ അപൂർവമാണ്. അത്തരത്തിൽ വിദ്യാർത്ഥി...

പൻവേലിൽ മലയാളികളുടെ ആവേശപ്പോര്; നവംബർ 22ന് വടംവലി മത്സരം

മലയാളി ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം നവംബർ 22ന് നടക്കും....

സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ നവംബർ 21-ന്

കല്യാൺ: സായി വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ 20-ാമത് മണ്ഡല പൂജ മഹോത്സവം നവംബർ 21 ശനിയാഴ്ച കല്യാണിലെ...
spot_img

More like this