More
    HomeNewsമലയാളം മിഷൻ പവായ്-സാക്കിനാക്ക-ഈസ്റ്റേൺ മേഖല പൊതുയോഗം

    മലയാളം മിഷൻ പവായ്-സാക്കിനാക്ക-ഈസ്റ്റേൺ മേഖല പൊതുയോഗം

    Published on

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പവായ് സാക്കിനാക്ക ഈസ്റ്റേൺ മേഖല പുതിയ ഭരണ സമിതി രൂപീകരണത്തിന്റെ അദ്യ ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ പ്രോഗ്രസ്സീവ് ആർട്സ് ക്ലബ്ബ് – സാക്കിനാക്ക, ആശാൻ മെമ്മോറിയൽ റീഡിങ്ങ് റൂം-ജരിമറി, ബോംബെ പുരോഗമന യുവ സഭ- കാജുപാട, വിക്രോളി മലയാളീ സമാജം- വിക്രോളി, മഹിന്ദ്ര സ്‌പ്ലെൻഡർ കോ. ഓപ്പറേറ്റീവ് ഹൌസിംഗ്‌ സൊസൈറ്റി- ഭാണ്ഡൂപ് എന്നീ 5 പഠനകേന്ദ്രങ്ങളിലും പഠനകേന്ദ്ര കമ്മറ്റികൾ രൂപീകരിച്ചു.

    രണ്ടാംഘട്ട പ്രവർത്തനത്തിൻറെ ഭാഗമായി മാര്‍ച്ച് 22, ഞായറാഴ്ച വൈകീട്ട് 5 മണിക്ക് സാക്കിനാക്ക പ്രോഗ്രസ്സീവ് ആർട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് മേൽപറഞ്ഞ 5 പഠനകേന്ദ്രങ്ങളിലെ നിലവിലുള്ള കമ്മറ്റി അംഗങ്ങളെയും, പുതിയ അംഗങ്ങളെയും അധ്യാപകരെയും, കൗൺസിൽ അംഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് മേഖല പൊതുയോഗം നടത്തി.

    മേഖല പൊതുയോഗത്തില്‍ പ്രസിഡന്റ് പവിത്രൻ കണ്ണോത്ത് അധ്യക്ഷനായിരുന്നു. സെക്രട്ടറി സിജ രവി സമ്മേളനത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തുകൊണ്ട് കഴിഞ്ഞകാല പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മലയാളം മിഷന്‍ മുംബൈ ചാപ്‌റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് നിരീക്ഷകനായി സമ്മേളനത്തില്‍ പങ്കെടുത്തു. ചാപ്റ്റർ വൈസ് പ്രസിഡണ്ട് രാജശ്രീ മോഹൻ ക്ഷണിതാവായി പങ്കെടുത്തു.

    പൊതുയോഗത്തില്‍ പുതിയ മേഖല പ്രസിഡൻറായി പവിത്രൻ കണ്ണോത്തിനെയും, പുതിയ മേഖല സെക്രട്ടറിയായി സിന്ധു അജയിനെയും തിരഞ്ഞെടുത്തു. മേഖലയില്‍ നിന്നുള്ള ജനറല്‍ കൗൺസിൽ അംഗങ്ങളായി രാജശ്രീ മോഹൻ, പ്രോഗ്രസ്സീവ് ആർട്സ് ക്ലബ്ബ്, സാക്കിനാക്ക, ചന്ദ്രിക ശശി, ആശാൻ മെമ്മോറിയൽ റീഡിങ്ങ് റൂം, ജെറിമറി, ഹരി. എൻ. ബോംബൈ പുരൊഗമന യുവ സഭ, കാജുപാട, രേഖ വിനോദ്, വിക്രോളി മലയാളി സമാജം, വിക്രോളി, ആശ്വതി ആർ എസ് നായർ, മഹിന്ദ്ര സ്‌പ്ലെൻഡർ കോ.ഓപ്പറേറ്റീവ് ഹൌസിംഗ്‌ സൊസൈറ്റി, ഭാണ്ഡൂപ് എന്നിവരെയും തിരഞ്ഞെടുത്തു.

    മേഖല കോർഡിനേറ്റർ കണ്ണൻ തങ്കപ്പൻ നന്ദി രേഖപ്പെടുത്തി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this