കോവിഡ് വാക്സിൻ മൂന്ന് മാസത്തിനുള്ളിലെന്ന് അദർ പൂനാവാല

0

ലോകം കാത്തിരിക്കുന്ന കോവിഡ് വാക്സിൻ മൂന്ന് മാസത്തിനുള്ളിൽ വിപണിയിലിറക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം പങ്കു വച്ച് സെറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല.

മൂന്ന് മാസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ഡോസ് കോവിഡ് വാക്സിൻ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും പൂനവാല പറഞ്ഞു. കോവിഡ് -19 വാക്സിനുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് സെറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ പി.സി നമ്പ്യാർ രണ്ടു മാസം മുൻപ് ആംചി മുംബൈ ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കു വച്ചിരുന്നു.


Advt

ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കോവിഡ് -19 നെതിരായ വാക്‌സിനുള്ള ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സെറാം ഇൻസ്റ്റിറ്റ്യൂട്ട് ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ അസ്ട്രാസെനെക്കയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ഡോസുകൾ ഉണ്ടാക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

LEAVE A REPLY

Please enter your comment!
Please enter your name here