More
    HomeNewsഖാർഘർ കേരള സമാജത്തിൽ മ്യുറൽ പെയിന്റിംഗ് ക്ലാസ് ആരംഭിച്ചു

    ഖാർഘർ കേരള സമാജത്തിൽ മ്യുറൽ പെയിന്റിംഗ് ക്ലാസ് ആരംഭിച്ചു

    Published on

    ഖാർഘർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചുമർ ചിത്രരചനാ ( മ്യുറൽ പെയിന്റിംഗ് ) ക്‌ളാസ്സിന് തുടക്കമായി. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 4.30 നാണ് ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചത്.

    സമാജം ഓഫീസ് സംവിധാനത്തിലാണ് ക്ലാസുകൾ നടക്കുക.കലാപ്രേമികൾക്ക് സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് നാല് മാസം നീളുന്ന ഹ്രസ്വകാല പരിശീലനം.

    ചിത്രകലയുടെ ഒരു പ്രത്യേക ശാഖയായ ചുമർ ചിത്രചന മതിലുകളിലും വലുതായ ഉപരിതലങ്ങളിലും ചിത്രങ്ങൾ ആവിഷ്കരിക്കുന്ന കലാരൂപമാണ്.

    പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന ഈ കലാരൂപം ഇന്നത്തെ കാലത്ത് കൂടുതൽ പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ് എന്ന സമാജത്തിൻ്റെ തിരിച്ചറിവാണ് ഈ ക്ലാസു തുടങ്ങുവാൻ പ്രേരകമായത്.

    ആദ്യ ബാച്ചിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ക്ലാസ്സ്‌ കോർഡിനേറ്റർ ശ്രീ രജീത് ജയൻ അറിയിച്ചു. 12 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ആദ്യബാച്ചിൽ ആദ്യ ദിവസം തന്നെ 10 വിദ്യാർത്ഥികൾ പ്രവേശനം നേടി. കുട്ടികളും യുവാക്കളും ഉൾപ്പെടെ വിവിധ പ്രായത്തിലുള്ളവർ ക്ലാസിൽ പങ്കെടുക്കുന്നു. പരിശീലനം പ്രായോഗിക രീതിയിലാണ് നടത്തുന്നത്. ദീർഘകാലമായി ഈ രംഗത്ത് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന ജയകൃഷ്ണൻ ജെ ടി ആണ് ഗുരു.

    ഭാവിയിലും വ്യത്യസ്തമായ ഇത്തരത്തിലുള്ള കലാപരമായ പരിശീലനങ്ങളിലൂടെ മറ്റ് സമാജം പ്രവർത്തനങ്ങളോടൊപ്പം സമാജം ഖാർഘർ മലയാളികളുടെ ഒരു സാംസ്‌കാരിക കേന്ദ്രമായി പ്രവർത്തിക്കാനും പദ്ധതിയിടുന്നതായി സെക്രട്ടറി മനോജ്‌ കെ എൻ അറിയിച്ചു.

    ഖാർഘർ കേരള സമാജം ചെണ്ട ക്ലാസ് , മലയാളം ക്ലാസ്, മറാത്തി ക്ലാസ് എന്നിവയും നടത്തി വരുന്നു.

    കൂടുതൽ വിവരങ്ങൾക്ക് സമാജം നമ്പറായ 9167384155 ൽ ബന്ധപ്പെടാവുന്നതാണ്

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this