രാഗലയ -കേരളാ ഇൻ മുംബൈ അവാർഡ് നിശ നാളെ വൈകുന്നേരം ( ഏപ്രിൽ 11ന്) ആറര മണി മുതൽ മാട്ടുങ്കയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ അരങ്ങേറും.
ഈ വർഷത്തെ രാഗലയ പ്രഗൽഭ സംഗീത പ്രതിഭകൾക്കു നൽകി വരുന്ന ആജീവനാന്ത പുരസ്കാരം മലയാളം അടക്കം നിരവധി സിനിമാ ഗാനങ്ങൾക്കു സംഗീതം നൽകിയ പ്രശസ്ത സംഗീത സംവിധായകൻ മൺമറഞ്ഞുപോയ സലിൽ ചൗധുരിക്ക് സമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ മകൻ സംഗീത സംവിധായകൻ സൻജോയ് ചൗധുരി അവാർഡ് സ്വീകരിക്കും.
അതോടൊപ്പം കേരളാ ഇൻ മുംബൈ എല്ലാ വർഷവും നൽകി വരുന്ന കിം ഏക്സലൻസ് അവാർഡ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖൻ ബിജോയ് ഉമ്മൻ, പ്രശസ്ത വാണിജ്യ രംഗത്തെ പ്രശസ്തരും സാമൂഹ്യ പ്രവർത്തകരുമായ എം കെ നവാസ്, Dr.ശശികല പണിക്കർ, പ്രശസ്ത നർത്തകി നിഷാ ഗിൽബർട്ട്, പ്രശസ്ത മാധ്യമ പ്രവർത്തകൻ മാതൃഭൂമിയുടെ മുംബൈ ബ്യൂറോ ചീഫ് എൻ ശ്രീജിത്ത്, സാമൂഹ്യ പ്രവർത്തക രാഖീ സുനിൽ എന്നിവർക്കു നൽകി ആദരിക്കും.
മുംബൈയിലെ അറിയപ്പെടുന്ന നിരവധി വ്യക്തികളുടെ സാനിധ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചടങ്ങുകൾക്ക് ശേഷം സലിൽ ചൗധുരി സംഗീതം നൽകിയ പ്രശസ്ത ഗാനങ്ങൾ, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം പ്രീതി വാരിയർ, ഫ്ലവേഴ്സ് മ്യൂസിക് സീസൺ 5 വിജയി ശിവശങ്കർ കൂടാതെ മുംബൈയിലെ അറിയപ്പെടുന്ന ഗായിക ഗായകന്മാർ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നതാണ്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.കൂടുതൽ വിവരങ്ങൾക്ക് 9820110509 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS
