ന്യൂ പൻവെൽ: കാൻസർ രോഗത്തെ നേരത്തെ കണ്ടെത്തുന്നതിന് സഹായകമായ സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് ഏപ്രിൽ 19-ാം തീയതി രാവിലെ 11 മണിക്ക് പൻവെലിലെ അടായ് സെന്റ് ജോർജ് ഹൈസ്‌കൂളിൽ സംഘടിപ്പിക്കും. പൻവേൽ സെന്റ് ജോർജ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.
മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിന്റെയും പ്രിവന്റീവ് ഓങ്കോളജി സർവീസ്, ഖോപ്പോളിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ കാൻസർ കണ്ടെത്തുന്നതിലൂടെ ജീവൻ രക്ഷിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ജനങ്ങളെ കൂടുതൽ ആരോഗ്യബോധവാന്മാരാക്കുന്നതിനും പ്രാരംഭ പരിശോധനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. താൽപ്പര്യമുള്ളവർക്ക് സൗജന്യമായി പരിശോധനകൾ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS
