More
    Homeപ്രതീക്ഷകളും പ്രത്യാശകളുമാണ് ജീവിതത്തെ വർണാഭമാക്കുന്നത് - അനീഷ് രവി

    പ്രതീക്ഷകളും പ്രത്യാശകളുമാണ് ജീവിതത്തെ വർണാഭമാക്കുന്നത് – അനീഷ് രവി

    Published on

    ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റർ ആഘോഷം ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്ത സമാജം കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകിയാണ് ആഘോഷരാവിന് തുടക്കമിട്ടത്. ഏപ്രിൽ 12 ഞായറാഴ്ച ഡോംബിവ്‌ലി തുഞ്ചൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ സിനിമ ടെലിവിഷൻ താരം അനീഷ് രവി മുഖ്യാതിഥിയായിരുന്നു.

    ഒരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജം സംഘടിപ്പിച്ച വിഷു ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അനീഷ് രവി പറഞ്ഞു. പ്രതീക്ഷകളും പ്രത്യാശകളുമാണ് ജീവിതത്തെ വർണാഭമാക്കുന്നതെന്നും അനീഷ് രവി കൂട്ടിച്ചേർത്തു.

    കേരളീയ സമാജത്തിന്റെ വിഷു ഈസ്റ്റർ ആഘോഷവേദിയിൽ തിളങ്ങി സിനിമാ ടെലിവിഷൻ താരങ്ങൾ. കവിതകൾ ആലപിച്ചും വിഷു ഈസ്റ്റർ വിശേഷങ്ങൾ പങ്ക് വച്ചുമാണ് അനീഷ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ സദസ്സിനെ കൈയ്യിലെടുത്തത്.

    സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി വികാരി ഫാദർ ജോഷുവ എബ്രഹാം, സീരിയൽ താരം ശാലു കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

    ചടങ്ങിൽ സോവനീർ പ്രകാശനവും നടന്നു

    സമാജം പ്രസിഡന്റ് ഇ പി വാസു, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ഫിനാൻസ് സെക്രട്ടറി ബിനോയ് തോമസ്, കലാവിഭാഗം സെക്രട്ടറി സുരേഷ് കുമാർ കെ കെ എന്നിവർ പ്രസംഗിച്ചു.

    സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയൽ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയും വിഷു ഈസ്റ്റർ കവിതകൾ ആലപിച്ചുമാണ് കൈയ്യടി നേടിയത്.

    തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസൺ ഏപ്രിൽ 18, 19 തീയതികളിൽ (Watch Video)

    മുംബൈ: മലയാളി കായികാസ്വാദകരുടെ ആവേശം വാനോളം ഉയർത്തി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ക്രിക്കറ്റ് ടൂർണമെന്റ്...

    ഇതിഹാസ ഗായികയ്ക്ക് വിട; സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ശിവാജി പാർക്കിൽ

    അന്തരിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് നഗരത്തിലെ ശിവാജി പാർക്കിൽ സംസ്‌കരിക്കും....

    KIM–രാഗലയ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

    എല്ലാ വർഷവും രാഗലയയും കേരളാ ഇൻ മുംബൈയും സംയുക്തമായി നടത്തി വരുന്ന KIM-RAAGALAYA EXCELLENCE അവാർഡ്സ് 2026 ചടങ്ങ്...

    പൻവെലിൽ സൗജന്യ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് ഏപ്രിൽ 19ന്

    ന്യൂ പൻവെൽ: കാൻസർ രോഗത്തെ നേരത്തെ കണ്ടെത്തുന്നതിന് സഹായകമായ സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് ഏപ്രിൽ 19-ാം തീയതി രാവിലെ...
    spot_img

    More like this