മുംബൈ: മലയാളി കായികാസ്വാദകരുടെ ആവേശം വാനോളം ഉയർത്തി വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ക്രിക്കറ്റ് ടൂർണമെന്റ് ഔദ്യോദിക ഉത്ഘാടനം മലയാള സിനിമാ ടെലിവിഷൻ താരം അനീഷ് രവി നിർവഹിച്ചു.
ഹോട്ടൽ മാതോശ്രീയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ മഹാരാഷ്ട്ര സ്റ്റേറ്റ് പേട്രൺ ഡോ ഉമ്മൻ ഡേവിഡ്, പ്രസിഡന്റ് ഡോ റോയ് ജോൺ മാത്യു, സെക്രട്ടറി ഡൊമിനിക് പോൾ, കൂടാതെ സംഘടനയുടെ കോർ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് അനീഷ് രവി, ജോൺ മാത്യു എറിഞ്ഞു കൊടുത്ത ഹെഡ്‌ലി സോഫ്റ്റ് ക്രിക്കറ്റ് ടെന്നീസ് ബാൾ അടിച്ച് ഉത്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകളാണ് മത്സര രംഗത്തുള്ളത്.
ഓരോ ടീമിലും 11 കളിക്കാർ വീതം പങ്കെടുക്കും.

ഡോംബിവ്‌ലിയിൽ കസാറിയോ ക്രിക്കറ്റ് ഗ്രൗണ്ടിൽ (CASA RIO CRICKET GROUND) നടക്കുന്ന മത്സരത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് മുഖ്യാതിഥിയായിക്കും. എം എൽ എ രാജേഷ് മോറെ, ദേശീയ ക്രിക്കറ്റ് ചാമ്പ്യൻ സുധിഷ് നായർ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിന്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും
സ്പോർട്സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ആന്റണി ഫിലിപ്പ്, ബിജു രാജൻ, സാവിയോ, പ്രേംലാൽ, ദീപ്തി, രമേശ് വാസു, ദിവ്യ, ടേബിൾ ടെന്നീസ് താരം പ്രിയ തുടങ്ങിയവർ കൂടാതെ ആരോഷ് തോമസ്, ശിവറാം, ഉണ്ണികൃഷ്ണ കുറുപ്പ് , റെന്നി ഫിലിപ്പോസ്, വർഗീസ് ഫിലിപ്പ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്രിക്കറ്റ് മത്സരത്തിന്റെ തത്സമയ പ്രക്ഷേപണം യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും പ്രധാനപ്പെട്ട മാധ്യമങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെയും ലഭ്യമായിരിക്കുമെന്ന് ബിജു രാജൻ പറഞ്ഞു.
വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഒന്നാം സ്ഥാനത്തിന് 50,000 രൂപ, രണ്ടാം സ്ഥാനത്തിന് 25,000 രൂപ, മൂന്നാം സ്ഥാനത്തിന് 15,000 രൂപ എന്നിങ്ങനെ പാരിതോഷികത്തോടൊപ്പം ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങൾക്കും മെഡലും സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതാണ് പ്രത്യേകത.
രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നീണ്ടുനിൽക്കുന്ന ഈ ക്രിക്കറ്റ് മേള കായിക ആവേശത്തെയും കൂട്ടായ്മയെയും ഒരുമിപ്പിക്കുന്ന വേദിയാകും. ആന്റണി, ബിജു, സിന്ധു നായർ എന്നിവർ മത്സരത്തിന്റെ തത്സമയ വിവരണം നൽകും. ചടങ്ങുകൾ മനോജ് അയ്യനേത്ത് നിയന്ത്രിക്കും.
മലയാളികളുടെ ഐക്യവും കായികാത്മാവും ഒരുമിച്ചു വിളിച്ചോതുന്ന ഈ ടൂർണമെന്റ്, മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന് ഒരു വലിയ ആഘോഷവേദിയായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
കൂടുതൽ വിവരങ്ങൾക്ക്: 9833410158 / 9029394349 / 93238 69385
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS
