More
    HomeNewsസീൽ ആശ്രമത്തിലെ ഇരുനൂറോളം അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി

    സീൽ ആശ്രമത്തിലെ ഇരുനൂറോളം അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി

    Published on

    പലർക്കും വോട്ടവകാശം ഒരു സാധാരണ കാര്യമായിരിക്കും. എന്നാൽ ഇവർക്കത് ജീവിതത്തിലെ ചരിത്രനിമിഷമാണ്.

    ഒരിക്കൽ തിരിച്ചറിയാനൊരു ഐഡൻറിറ്റിയില്ലാതെ, അപമാനഭാരത്തോടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട ജന്മങ്ങൾ. പലപ്പോഴായി നഗരത്തിലെ വിവിധ ഭാഗങ്ങളിലെ തെരുവോരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയാണ് ഇവരെല്ലാം സീൽ ആശ്രമത്തിലെത്തുന്നത്.

    ഇന്ന് കിടപ്പാടവും ഭക്ഷണവും പരിചരണവും മാത്രമല്ല ആധാർ കാർഡുള്ള ഇന്ത്യൻ പൗരന്മാരായി അഭിമാനത്തോടെ കഴിയുന്നു.

    200-ലധികം വരുന്ന സീൽ അന്തേവാസികൾക്ക് ഇന്ന് പ്രധാന ദിവസമായിരുന്നു.

    പൻവേൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലെ നിരയിൽ നിന്ന് രാജ്യത്തെ സമതുല്യ പൗരന്മാരായി അവരുടെ ഭരണഘടനാപരമായ അവകാശം വിനിയോഗിച്ചു.

    തെരുവോരങ്ങളിൽ നിന്ന് രക്ഷിക്കപ്പെട്ട അനാഥൻ വോട്ട് ചെയ്യുമ്പോൾ പുനരുദ്ധാരണം പൂർണമാകുന്നുവെന്നാണ് സീൽ ആശ്രമം സ്ഥാപക ഡയറക്ടർ പാസ്റ്റർ ഫിലിപ്പ് പറയുന്നു.

    വോട്ട് ഒരു അവകാശം മാത്രമല്ല, പൗരനെന്ന അംഗീകാരമാണെന്നും, ഇനിയും തെരുവുകളിൽ തിരിച്ചറിയലുമില്ലാതെ ജീവിക്കുന്ന അനേകം പുരുഷന്മാരും സ്ത്രീകളുമുണ്ടെന്നും ഇവരെയെല്ലാം ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും പാസ്റ്റർ ഓർമ്മിപ്പിച്ചു.

    ആശ്രയവും പരിചരണവും മാത്രമല്ല ഇവരെയെല്ലാം സമൂഹത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും സജീവ ഭാഗമാക്കുകയാണ് SEAL ആശ്രമത്തിന്റെ ലക്ഷ്യം. പാസ്റ്റർ പറഞ്ഞു

    തെരുവുകളിൽ നിന്ന് പോളിംഗ് ബൂത്തിലേക്കുള്ള ഈ യാത്ര. അഭിമാനം വീണ്ടെടുത്തതിന്റെ തിരിച്ചറിയൽ തിരിച്ചുകിട്ടിയതിന്റെ… പുനർജന്മം ലഭിച്ച ജീവിതങ്ങളുടെ കഥയാണ്

    പരിപാലനവും പുനരധിവാസവും ഒരു വ്യക്തിയെ വീണ്ടും പൗരനാക്കുമ്പോഴാണ് യഥാർത്ഥ പുനരുദ്ധാരണം പൂർത്തിയാകുന്നതെന്ന് SEAL ആശ്രമം ഒരിക്കൽ കൂടി തെളിയിച്ചു.

    രാജ്യനിർമ്മാണം ആരംഭിക്കുന്നത് അവസാന മനുഷ്യനെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെയാണെന്ന് ഇന്നത്തെ ഈ വോട്ടെടുപ്പ് വീണ്ടും ഓർമ്മിപ്പിക്കുന്നു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...

    അക്കാദമിക് മികവിൽ വീണ്ടും ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂൾ

    ഡോംബിവിലിയിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലത്തിൽ തുടർച്ചയായി ഇരുപതാം...
    spot_img

    More like this