More
    HomeNewsഖാർഘർ കേരള സമാജം ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റം ശ്രദ്ധേയമായി

    ഖാർഘർ കേരള സമാജം ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റം ശ്രദ്ധേയമായി

    Published on

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഏപ്രിൽ 12-ന് ഖാർഘർ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് ഭംഗിയായി നടന്നു. ചെറുപ്പക്കാരിൽ നിന്ന് മുതിർന്നവരോളം നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി കലാസ്നേഹികൾക്ക് ഹൃദയഹാരിയായ അനുഭവമായി.

    ഗുരുക്കന്മാരായ അനിൽ പൊതുവാൾ, വിനയ് മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് അരങ്ങേറ്റം സംഘടിപ്പിച്ചത്. ചെണ്ടമേളത്തിൽ 10 വിദ്യാർത്ഥികൾ അരങ്ങേറിയപ്പോൾ, തായമ്പകയിൽ രശ്മി അഭയ് മേനോനും രാജൻ വാര്യരും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

    പ്രശാന്ത് നായർ, അഡ്വ. ഷൈനി പ്രേംലാൽ, അഭിരാം എസ് നായർ, ഗൗരി വി നമ്പ്യാർ, അഭയ് നായർ, സൂരജ് ആർ പൊതുവാൾ, മനോജ് ആർ പൊതുവാൾ, ആനന്ദ് കെ സി, സബ്ജിത് പി എന്നിവരടങ്ങിയ വിദ്യാർത്ഥികൾ ചെണ്ടമേളത്തിന്റെ താളത്തിൽ പരിശീലന മികവ് തെളിയിച്ചു. ഗുരുക്കന്മാരുടെ ശിക്ഷണത്തിന്റെ ഫലം ഓരോ അവതരണത്തിലും വ്യക്തമായി പ്രകടമായി.

    ക്ഷേത്രപരിസരത്ത് ഒത്തുകൂടിയ മേളാസ്വാദകരുടെ വലിയ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഭംഗി നൽകി. ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും ഗുരുക്കന്മാരെയും സമാജം ഭാരവാഹികൾ മെമെന്റോ നൽകി ആദരിച്ചു.

    കേരളത്തിന്റെ പൈതൃക കലാരൂപങ്ങളെ പുതിയ തലമുറയിലേക്ക് കൈമാറുന്നതിൽ സമാജത്തിന്റെ പങ്ക് ശ്രദ്ധേയമാണെന്ന് സെക്രട്ടറി മനോജ് കെ.എൻ വ്യക്തമാക്കി. ചെണ്ട ക്ലാസുകൾക്ക് പുറമെ മ്യൂറൽ പെയിന്റിംഗ്, മലയാളം, മറാത്തി ഭാഷാ ക്ലാസുകളും സമാജം നടത്തിവരുന്നതായും അദ്ദേഹം അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this