More
    HomeNewsഅക്കാദമിക് മികവിൽ വീണ്ടും ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂൾ

    അക്കാദമിക് മികവിൽ വീണ്ടും ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂൾ

    Published on

    ഡോംബിവിലിയിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലത്തിൽ തുടർച്ചയായി ഇരുപതാം വർഷവും 100 ശതമാനം വിജയം കൈവരിച്ചു.

    സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ, ഡോംബിവിലിയിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ അഭിമാന നേട്ടം സ്വന്തമാക്കി.

    തുടർച്ചയായി 20-ാം വർഷവും 100 ശതമാനം വിജയം നേടി സ്കൂൾ ശ്രദ്ധേയമായി. 157 വിദ്യാർത്ഥികളിൽ 35 പേർ 90 ശതമാനത്തിന് മുകളിലുള്ള മാർക്ക് നേടി.

    ജയ് തുഷാർ ഭാരാംബെ 97.2 ശതമാനവുമായി ഒന്നാം സ്ഥാനവും, ദക്ഷ് ഗണേഷ് പാട്ടിൽ 97 ശതമാനവുമായി രണ്ടാം സ്ഥാനവും നേടി. പ്രണീൽ ഉമേഷ് മത്രെ, ആൻജലിൻ റിച്ചാർഡ് എന്നിവർ 96 ശതമാനവുമായി മൂന്നാം സ്ഥാനവും നേടി.

    വിഷയാനുസൃതമായും മികച്ച നേട്ടമാണ് വിദ്യാർത്ഥികൾ കൈവരിച്ചത്. ഇംഗ്ലീഷിലും മറാത്തിയിലും പൂർണ്ണ മാർക്ക് നേടിയ വിദ്യാർത്ഥികൾ ഉണ്ടായത് ശ്രദ്ധേയമാണ്. ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ 99 മാർക്കും ഗണിതത്തിൽ 95 മാർക്കും വരെ വിദ്യാർത്ഥികൾ നേടി.

    സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടിയത് സ്കൂളിന്റെ അക്കാദമിക് ശക്തി തെളിയിക്കുന്നു.

    വിദ്യാർത്ഥികളുടെ പരിശ്രമവും അധ്യാപകരുടെ സമർപ്പണവും രക്ഷിതാക്കളുടെ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

    ട്രിനിറ്റി എജുക്കേഷൻ ട്രസ്റ്റ് നടത്തുന്ന ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി ലീല ഉമ്മനും സ്ഥാപക പ്രിൻസിപ്പലും ഡയറക്ടറും Dr. ഉമ്മൻ ഡേവിഡും ആണ്. വിദ്യാഭ്യാസ മേഖലയിൽ 25 വർഷമായി സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ബിജോയ് ഉമ്മനാണ് പ്രിൻസിപ്പൽ

    മികവിന്റെ പാരമ്പര്യം തുടർന്നു കൊണ്ടിരിക്കുന്ന ഹോളി ഏയ്ഞ്ചൽസ് സ്കൂൾ, വിദ്യാഭ്യാസ രംഗത്ത് വീണ്ടും ഉയർന്ന നിലവാരം സ്ഥാപിച്ചിരിക്കുകയാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this