കൈരളി CBDയുടെ നേതൃത്വത്തിൽ ക്രിസ്മസും പുതുവത്സരവും ജനുവരി 17ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കൈരളി ഹാളിൽ ആഘോഷിക്കും.
പ്രശസ്ത മിമിക്രി താരം ടിനിടോം ചടങ്ങിലെ സെലിബ്രിറ്റി ഗസ്റ്റായിരിക്കും.
നൃത്തം, ഗാനങ്ങൾ, ഫാൻസി ഡ്രസ് എന്നിവ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്കൊപ്പം ക്രിബ്, ക്രിസ്മസ് ട്രീ മത്സരങ്ങളും സംഘടിപ്പിക്കും. അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കിയാണ് ആഘോഷ പരിപാടികൾ ഒരുക്കുന്നത്.
ക്രിബ്, ക്രിസ്മസ് ട്രീ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.
വരാനിരിക്കുന്ന വാർഷിക കായികമേളയ്ക്ക് മുന്നോടിയായാണ് ഈ കുടുംബ സംഗമം. വാർഷിക കായികമേള ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 9.30ന് CBD ബെലാപൂർ സെക്ടർ 8ലെ വീർ സാവർക്കർ ഗ്രൗണ്ടിൽ നടക്കും. കൂടാതെ കാര്യംസ്, ചെസ്, ചിത്രരചന മത്സരങ്ങളും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ഇ. രാമദാസനും പ്രസിഡന്റ് ജി. കോമളനും പത്രക്കുറിപ്പിൽ അറിയിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
