HomeNewsതാക്കുർളി മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 6 ന് തുടങ്ങും

താക്കുർളി മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 6 ന് തുടങ്ങും

Published on

താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 6, 7,8 തീയതികളിൽ ചോലേഗാവ് ജാനു പാട്ടീൽ ഗ്രൗണ്ടിൽ കൊണ്ടാടും.

ഫെബ്രുവരി ആറിന് രാവിലെ അഞ്ചുമണിക്ക് ഗണപതിഹോമത്തോടുകൂടി പരിപാടികൾക്ക് തുടക്കമിടും. വൈകിട്ട് അഞ്ചരയ്ക്ക് താക്കുർളി തലാവിനടുത്തുള്ള ശിവ മന്ദിരിൽ നിന്നും കലവറ നിറയ്ക്കൽ തുടങ്ങി രാത്രി 7 മണിയോടെ മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് മുംബൈയിലെ പ്രശസ്തരായ ഗായിക ഗായകന്മാർ അണിനിരക്കുന്ന ഡോംബിവിലി പ്രണവത്തിന്റെ ഭക്തിഗാനമേള ഉണ്ടായിരിക്കുന്നതാണ്.

ഫെബ്രുവരി ഏഴിന് രാവിലെ 9 മണിക്ക് പയംകുറ്റിക്കു ശേഷം പത്തുമണിക്ക് മലയിറക്കൽ കർമ്മം, പിന്നീട് തായമ്പകയും ഉണ്ടായിരിക്കുന്നതാണ്. മൂന്നര മുതൽ ശ്രീ മുത്തപ്പൻ വെള്ളാട്ട ദർശനം ഉണ്ടായിരിക്കും.

രാവിലെ 11 മണിക്ക് സാംസ്കാരിക സമ്മേളനം. തുടർന്ന് മുത്തപ്പൻ ട്രസ്റ്റ് കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ആറുമണിക്ക് വാദ്യഘോഷങ്ങൾ, താലപ്പൊലി,മുത്തുകുടകൾ എന്നിവിടെ അകമ്പടിയോടുകൂടി താക്കുർളി തലാവിനടുത്തുള്ള ശിവ മന്ദിരിൽ നിന്നും തുടങ്ങുന്ന കലശം വരവ് ഘോഷയാത്ര രാത്രി 9 മണിക്ക് മുത്തപ്പ സന്നിധിയിൽ എത്തിച്ചേരും.

ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടുന്നതിനായി മുംബൈയിൽ ആദ്യമായി വെസ്റ്റേൺ ഡാൻസ് വേൾഡ് കണ്ണൂർ അവതരിപ്പിക്കുന്ന വിളക്ക് നൃത്തം ഉണ്ടായിരിക്കുന്നതാണ്.

ഫെബ്രു എട്ടാം തീയതി രാവിലെ 4 30 ന് തായമ്പകയ്ക്കു ശേഷം5.30ന് തിരുവപ്പന പുറപ്പാടും ദർശനവും ഉണ്ടായിരിക്കുന്നതാണ്. 10 30 ന് പള്ളിവേട്ട ശേഷം ദർശനം തുടരുന്നതായിരിക്കും.

എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS

Latest articles

അക്ഷരസന്ധ്യയിൽ ‘പ്ലേഗിന്റെ രാത്രികൾ’ പുസ്തകപരിചയം ഒക്ടോബർ 25-ന്

നെരൂൾ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ അക്ഷരസന്ധ്യയുടെ ഭാഗമായി ഓർഹൻ പാമുക്കിന്റെ വിഖ്യാത നോവൽ ‘പ്ലേഗിന്റെ രാത്രികൾ’ (Nights...

ബോംബെ കേരളീയ സമാജത്തിൽ വിദ്യാരംഭവും അലോപ്പതി സെന്ററിന് തുടക്കവും

മുംബൈ: വിജയദശമി ദിനത്തിൽ വിദ്യാരംഭച്ചടങ്ങും പുതിയ അലോപ്പതി സെന്ററിന്റെ ഉദ്ഘാടനവും നടത്തി ബോംബെ കേരളീയ സമാജം. മാട്ടുംഗ കേരള...

സാന്താക്രൂസിൽ യാത്രാദുരിതത്തിൽ 600-ലേറെ ജീവനക്കാർ; ഓട്ടോറിക്ഷകൾ മുഖംതിരിക്കുന്നു, ബെസ്റ്റ് ബസ് വേണമെന്ന് ആവശ്യം!

മുംബൈ: സാന്താക്രൂസിലെ BSNL സംസ്ഥാന മേധാവിയുടെ കാര്യാലയത്തിലേക്കുള്ള യാത്രയിൽ ദുരിതം നേരിട്ട് നൂറുകണക്കിന് ജീവനക്കാർ. സാന്താക്രൂസ് റെയിൽവേ സ്റ്റേഷനിൽനിന്ന്...

ട്രെയിനിലെ ശബ്ദശല്യത്തിന് പിഴയും ശിക്ഷയും! കൊങ്കൺ റൂട്ടിലെ കവർച്ചയ്ക്ക് ആര് കടിഞ്ഞാണിടും ?

ട്രെയിൻ യാത്രയിലെ ശബ്ദശല്യം നിയന്ത്രിക്കാൻ കർശന നടപടികളുമായി ദക്ഷിണ റെയിൽവേ. മൊബൈൽ സ്പീക്കറുകളുടെ ദുരുപയോഗത്തിന് ആദ്യ നിയമലംഘനത്തിൽ ആയിരം...
spot_img

More like this