More
    Homeഏഷ്യയിലെ മുൻനിര ട്രാവൽ ട്രേഡ് ഷോ ഒടിഎം ഫെബ്രുവരി 5 മുതൽ 7 വരെ മുംബൈ...

    ഏഷ്യയിലെ മുൻനിര ട്രാവൽ ട്രേഡ് ഷോ ഒടിഎം ഫെബ്രുവരി 5 മുതൽ 7 വരെ മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ

    Published on

    മുംബൈ:
    ഇന്ത്യയിലെയും ഏഷ്യയിലെയും മുൻനിര ട്രാവൽ ട്രേഡ് ഷോ എന്ന പദവി രണ്ടാം വർഷവും സ്വന്തമാക്കിയ ഒടിഎം മുംബൈ (OTM Mumbai) അടുത്ത പതിപ്പായ ഒടിഎം 2026 ഫെബ്രുവരി 5 മുതൽ 7 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കും. 2025 ലെ പതിപ്പിൽ 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,100-ലധികം എക്സിബിറ്റർമാർ പങ്കെടുത്തിരുന്നു.

    60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,200+ എക്സിബിറ്റർമാർ, 50,000-ത്തിലധികം ട്രേഡ് സന്ദർശകർ, 1,000+ വിഐപി/ഹോസ്റ്റഡ് ബയേഴ്സ് എന്നിവരുടെ പങ്കാളിത്തമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത് .

    ചലച്ചിത്ര-ഒടിടി വ്യവസായവുമായി വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ‘സിനെലോകേൽസ്’ എന്ന പ്രത്യേക വിഭാഗവും ഒടിഎം 2026ന്റെ ശ്രദ്ധേയ ആകർഷണമായിരിക്കും.

    2024, 2025 വർഷങ്ങളിലെ അംഗീകാരം ആഗോള ഉപഭോക്തൃ ഇൻറലിജൻസ് സ്ഥാപനമായ നീൽസൺഐക്യു (NielsenIQ) ഫെയർഫെസ്റ്റ് മീഡിയയുടെ അഭ്യർത്ഥന പ്രകാരം നടത്തിയ പ്രത്യേക മാർക്കറ്റ് റിസർച്ച് പഠനത്തിന്റെ അടിസ്ഥാനത്തിലാണ്.

    ഏഷ്യയിലെ 15 അന്താരാഷ്ട്ര ട്രാവൽ ട്രേഡ് ഷോകളെയും ഇന്ത്യയിലെ 19 പ്രാദേശിക ട്രേഡ് ഷോകളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, വിവിധ പരിപാടികളിൽ പങ്കെടുത്ത പ്രൊഫഷണലുകളുടെ അഭിപ്രായങ്ങളാണ് വിലയിരുത്തിയത്

    ഇന്ത്യയിൽ രണ്ട് അല്ലെങ്കിൽ അതിലധികം ട്രേഡ് ഷോകളിൽ പങ്കെടുത്തവരിൽ 55 ശതമാനം പേർ ഒടിഎമിനെയാണ് രാജ്യത്തെ മുൻനിര ട്രാവൽ ട്രേഡ് ഷോയായി വിലയിരുത്തിയത്. ഏഷ്യയിലുടനീളം ഒന്നിലധികം ട്രേഡ് ഷോകളിൽ പങ്കെടുത്തവരിൽ 52 ശതമാനം പേർ ഒടിഎമിനെ ഏഷ്യയിലെ മികച്ച ട്രാവൽ ഷോയായി തിരഞ്ഞെടുത്തു. ഐടിബി ഏഷ്യ, സാറ്റേ (SATTE) തുടങ്ങിയ പ്രമുഖ ഷോകളെ ഒടിഎം മറികടന്നതായും പഠനം വ്യക്തമാക്കുന്നു.

    പഠനത്തിൽ പങ്കെടുത്ത ട്രാവൽ പ്രൊഫഷണലുകളിൽ 37 ശതമാനം പേർ ഒടിഎമിൽ പങ്കെടുത്തതിനിടെ തന്നെ പ്രധാന ബിസിനസ് തീരുമാനങ്ങൾ എടുത്തതായി അറിയിച്ചു. പലരും മൂന്ന് മാസത്തിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വേദിയുടെ നിലവാരം, നിക്ഷേപ തിരിച്ചുവരവ് (ROI), സന്ദർശകരുടെ അനുഭവം, ആകെ സംതൃപ്തി തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തലിന് മാനദണ്ഡമാക്കിയത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    കേരളീയ സമാജം നാഗ്‌പൂർ 70-ാം വാർഷികവും ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും വർണാഭമായി

    നാഗ്‌പൂർ :കേരളീയ സമാജം നാഗ്പൂർ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും സമാജത്തിന്റെ എഴുപതാം വാർഷികവും അതിവിപുലമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ...

    കൈരളി വൃന്ദാവൻ വാർഷികാഘോഷം ഫെബ്രുവരി 8ന്

    താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വാർഷികാഘോഷം ഫെബ്രുവരി 8ന് ഞായറാഴ്ച വിവിധ പരിപാടികളോടെ കൊണ്ടാടുന്നതാണ്. താനെ ശ്രീരംഗ് സ്‌കൂൾ...

    ഇൻ്റർവ്യൂ കാലം (നർമ്മം)

    രാജൻ കിണറ്റിങ്കര  | മുംബൈ ബോംബെയിൽ വന്ന ആദ്യകാലത്ത് ഇൻ്റർവ്യൂവിന് നടക്കുക എന്നതായിരുന്നു സ്ഥിരം പണി, കൊറിയർ കമ്പനി മുതൽ...

    മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

    മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവം ഉണ്ടായത്....
    spot_img

    More like this

    കേരളീയ സമാജം നാഗ്‌പൂർ 70-ാം വാർഷികവും ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും വർണാഭമായി

    നാഗ്‌പൂർ :കേരളീയ സമാജം നാഗ്പൂർ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും സമാജത്തിന്റെ എഴുപതാം വാർഷികവും അതിവിപുലമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ...

    കൈരളി വൃന്ദാവൻ വാർഷികാഘോഷം ഫെബ്രുവരി 8ന്

    താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വാർഷികാഘോഷം ഫെബ്രുവരി 8ന് ഞായറാഴ്ച വിവിധ പരിപാടികളോടെ കൊണ്ടാടുന്നതാണ്. താനെ ശ്രീരംഗ് സ്‌കൂൾ...

    ഇൻ്റർവ്യൂ കാലം (നർമ്മം)

    രാജൻ കിണറ്റിങ്കര  | മുംബൈ ബോംബെയിൽ വന്ന ആദ്യകാലത്ത് ഇൻ്റർവ്യൂവിന് നടക്കുക എന്നതായിരുന്നു സ്ഥിരം പണി, കൊറിയർ കമ്പനി മുതൽ...