More
    HomeNewsമഹാരാഷ്ട്രയിൽ സർപഞ്ച് തെരഞ്ഞെടുപ്പിനായി ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

    മഹാരാഷ്ട്രയിൽ സർപഞ്ച് തെരഞ്ഞെടുപ്പിനായി ആറ് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

    Published on

    മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് നടുക്കുന്ന ഒരു കുറ്റകൃത്യമാണ് പുറത്തുവരുന്നത്. സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി, ആറ് വയസ്സുള്ള സ്വന്തം മകളെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

    തെരഞ്ഞെടുപ്പ് ചട്ടപ്രകാരം, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർപഞ്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയില്ല. പ്രതിക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നുവെന്നും, ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത നേടുന്നതിനായി തന്റെ പെൺമക്കളിൽ ഒരാളെ കൊലപ്പെടുത്തിയതായുമാണ് പോലീസ് കണ്ടെത്തൽ.

    പോലീസ് പറയുന്നതനുസരിച്ച്, പ്രതി ആറ് വയസ്സുള്ള മകളെ ഒരു കനാലിലേക്ക് എറിഞ്ഞതാണ് മരണത്തിലേക്ക് നയിച്ചത്. പിന്നീട് കുട്ടിയുടെ മൃതദേഹം തെലങ്കാനയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

    സംഭവത്തെ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, കുട്ടിയുടെ മരണത്തിന് പിന്നിൽ പിതാവാണെന്ന്  പോലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this