More
    HomeNewsഎം.ബി.പി.എസ് നാടകോത്സവം സമാപിച്ചു; പശ്ചിമ മേഖലക്ക് നാല് പുരസ്കാരങ്ങള്‍

    എം.ബി.പി.എസ് നാടകോത്സവം സമാപിച്ചു; പശ്ചിമ മേഖലക്ക് നാല് പുരസ്കാരങ്ങള്‍

    Published on

    പതിനാലാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച നാടകോത്സവം സമാപിച്ചു. ചെമ്പൂര്‍ ആദര്‍ശ വിദ്യാലയം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 1 നാണ് നാടകോത്സവം അരങ്ങേറിയത്.

    മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ്‌ സന്ദീപ്‌ വര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ അനില്‍പ്രകാശ് സ്വാഗതമാശംസിച്ചു. പ്രശസ്ത നാടക പ്രവര്‍ത്തക സുമ മുകുന്ദന്‍ നാടകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടകവും മറ്റു കേരളീയ കലാരൂപങ്ങളും പ്രചരിപ്പിക്കാനും മുംബൈ മലയാളികളുടെ പുതു തലമുറയുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ സുമ മുകുന്ദന്‍ തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു. ജനറല്‍ സെക്രട്ടറി റീന സന്തോഷ്‌ നാടകോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരള പീപ്പിള്‍സ് എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി, കെ. പവിത്രന്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി, രാമചന്ദ്രന്‍ മഞ്ചറമ്പത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ട്രെഷറര്‍ രാജന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചു.

    പ്രായമനുസരിച്ച് രണ്ടു ഗ്രൂപ്പുകളിലായി നടന്ന നാടകോത്സവത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നായി 9 നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കപ്പെട്ടു. 25 വയസ്സ് വരെയുള്ള എ ഗ്രൂപ്പില്‍ പശ്ചിമ മേഖലയിലെ ഹരികൃഷ്ണന്‍ സത്യനും സംഘവും അവതരിപ്പിച്ച “ബലാല്‍ മഴ” മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണ്‍ ഡോംബിവലി മേഖലയിലെ മഞ്ജരി കുറുപ്പും സംഘവും അവതരിപ്പിച്ച “തുണി” എന്ന നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എ ഗ്രൂപ്പില്‍ മികച്ച നടിയായി “ബലാല്‍ മഴ”യില്‍ ബിയ്യാത്തുവായി അഭിനയിച്ച ഭവ്യ നായരും (പശ്ചിമ മേഖല) മികച്ച നടനായി “ബലാല്‍ മഴ”യില്‍ ഇസ്മയിലായി വേഷമിട്ട ഏയ്‌ഞ്ചലോ ക്രിസ്റ്റ്യാനോയും (പശ്ചിമ മേഖല) തിരഞ്ഞെടുക്കപ്പെട്ടു. 25 വയസ്സിന് മുകളിലുള്ള ബി ഗ്രൂപ്പില്‍ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത് പശ്ചിമ മേഖലയിലെ ജീബ ശ്രീജിത്തും സംഘവും അവതരിപ്പിച്ച “ബഷീറിന്റെ മൊഞ്ചത്തികള്‍” ആണ്. പവായ്-സാക്കിനാക്ക മേഖലയിലെ പ്രേംകുമാറും സംഘവും അവതരിപ്പിച്ച “എതിര്‍ദിശ” എന്ന നാടകം രണ്ടാം സ്ഥാനം നേടി.

    സ്ത്രീകൾ മാത്രം അഭിനയിച്ച ഒരു നാടകമാണ് “ബഷീറിന്റെ മൊഞ്ചത്തികൾ” എന്ന കാര്യം എടുത്തു പറയേണ്ടതാണ്.

    ബി ഗ്രൂപ്പില്‍ മികച്ച നടിയായി “ലഹരി” എന്ന നാടകത്തില്‍ ദിവ്യയായി അഭിനയിച്ച റോജ ആര്‍. നായരും (കല്യാണ്‍- ഡോംബിവലി മേഖല) മികച്ച നടനായി “എതിര്‍ദിശ”യില്‍ ദിശ ആനന്ദിന്റെ വേഷമിട്ട പ്രേംകുമാറും (പവായ്-സാക്കിനാക്ക മേഖല) തിരഞ്ഞെടുക്കപ്പെട്ടു.

    നാടകോത്സവത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് വേദിയിൽ നാടകം അവതരിപ്പിച്ച ഒമ്പത് നാടകങ്ങള്‍ക്കും 5000 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകി. വിനയന്‍ കളത്തൂര്‍, പി.കെ.മുരളീകൃഷ്ണന്‍, മനോജ്‌ മുണ്ടയാട്ട് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this