More
    HomeNewsശ്രീനാരായണ മന്ദിര സമിതി കലാക്ഷേത്രയുടെ ‘നിഴലുകൾക്കും നിറഭേദമോ’ ലഘുനാടകം ശ്രദ്ധ നേടി

    ശ്രീനാരായണ മന്ദിര സമിതി കലാക്ഷേത്രയുടെ ‘നിഴലുകൾക്കും നിറഭേദമോ’ ലഘുനാടകം ശ്രദ്ധ നേടി

    Published on

    ഗുരുദേവഗിരിയിൽ കലക്കും സാമൂഹിക ചിന്തക്കും ഒരുമിച്ച് വേദിയൊരുക്കി ലഘുനാടക അരങ്ങേറ്റം. ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രയിൽ അവതരിപ്പിച്ച “നിഴലുകൾക്കും നിറഭേദമോ” പ്രേക്ഷക ശ്രദ്ധ നേടി.

    ഗുരുദേവഗിരി തീർഥാടനത്തോടനുബന്ധിച്ച് നെരൂൾ ഗുരുദേവഗിരിയിൽ ലഘുനാടക അവതരണം. ശ്രീനാരായണ മന്ദിര സമിതി മുംബൈയുടെ കലാക്ഷേത്രയ്ക്കായി ഒരുക്കിയ “നിഴലുകൾക്കും നിറഭേദമോ” എന്ന നാടകത്തിന്റെ രചനയും സംവിധാനവും സുനിൽ ഹെന്ററിയാണ് നിർവഹിച്ചത്.

    അഞ്ച് കഥാപാത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ലഘുനാടകം കലയും സാമൂഹിക ചിന്തയും ഒരുമിച്ച് അവതരിപ്പിക്കുന്നതാണ്. നാടകത്തിൽ എൻ. എസ്. രാജൻ, കെ. സുനിൽ കുമാർ, മനു മോഹൻ, ലത രമേശൻ, ഷീബ സുനിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തി.

    കലാകാരന്മാർക്ക് വേദിയൊരുക്കണമെന്ന ആശയം സമിതി പ്രസിഡന്റ് എം. ഐ. ദാമോദരനാണ് മുന്നോട്ടുവച്ചത്. കഴിഞ്ഞ പത്ത് വർഷമായി നാടക രംഗത്ത് സജീവമായ സംവിധായകൻ സുനിൽ ഹെന്ററി ടെലിവിഷൻ സീരിയലുകൾ, സിനിമകൾ, വെബ് സീരീസുകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയും ശ്രദ്ധേയനാണ്.

    മുംബൈ കലാക്ഷേത്രയുടെ ബാനറിൽ അരങ്ങേറുന്ന രണ്ടാമത്തെ നാടകമാണിതെന്ന് ജനറൽ സെക്രട്ടറി ഓ കെ പ്രസാദ് പറഞ്ഞു.

    കലാസ്നേഹികളുടെ മനസ്സിൽ ഇടംപിടിച്ച അവതരണമേന്മയിൽ കൂടുതൽ വേദി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കലാക്ഷേത്രയുടെ അണിയറ പ്രവർത്തകർ

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    സീൽ ആശ്രമത്തിലെ ഇരുനൂറോളം അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി

    പലർക്കും വോട്ടവകാശം ഒരു സാധാരണ കാര്യമായിരിക്കും. എന്നാൽ ഇവർക്കത് ജീവിതത്തിലെ ചരിത്രനിമിഷമാണ്. ഒരിക്കൽ തിരിച്ചറിയാനൊരു ഐഡൻറിറ്റിയില്ലാതെ, അപമാനഭാരത്തോടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട...

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...
    spot_img

    More like this