More
    HomeNewsകേരളീയ സമാജം നാഗ്‌പൂർ 70-ാം വാർഷികവും ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും വർണാഭമായി

    കേരളീയ സമാജം നാഗ്‌പൂർ 70-ാം വാർഷികവും ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും വർണാഭമായി

    Published on

    നാഗ്‌പൂർ :
    കേരളീയ സമാജം നാഗ്പൂർ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും സമാജത്തിന്റെ എഴുപതാം വാർഷികവും അതിവിപുലമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ നടന്ന ചടങ്ങ് മുഖ്യാതിഥിയായ സ്ഥലം എംഎൽഎ വികാസ് ജി. താക്കറെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

    സമാജം പ്രസിഡന്റ് മനോജ് പി.വി.യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി രാജഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷങ്ങൾ അരങ്ങേറി. പതിവുപോലെ സമാജം അംഗങ്ങളെയും അതിഥികളെയും കൊണ്ട് സദസ്സ് നിറഞ്ഞു.

    ആഘോഷങ്ങളുടെ ഭാഗമായി, സമാജത്തിന്റെ മുൻ പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും വേദിയിൽ ഉപഹാരം നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. സമാജത്തിന്റെ ആദ്യകാല പ്രസിഡന്റ് ഉദയഭാസ്കർ, നവതിയുടെ നിറവിലുള്ള കെ.ജെ. ജോർജ്, ബി.സി.കെ. നായർ, രാജകുമാർ നായർ, മുൻ പ്രസിഡന്റും സെക്രട്ടറിയുമായ ജയകൃഷ്ണൻ, മുൻ പ്രസിഡന്റ് ശിവശങ്കർ പ്രസാദ്, മുൻ ജനറൽ സെക്രട്ടറിയും മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ മനോജ് പി.വി. എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

    സ്ഥലം എംഎൽഎ വികാസ് ജി. താക്കറെ മുഖ്യാതിഥി

    നിലവിൽ നാഗ്പൂരിൽ ഇല്ലെങ്കിലും സമാജത്തിന്റെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച ആദ്യകാല സാരഥികളെ ചടങ്ങിൽ പ്രസിഡന്റ് സ്മരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ജെയ്‌സ് ഗ്രൂപ്പ് ഡയറക്ടർ ലിജോ ജോസിനേയും ഈ അവസരത്തിൽ സമാജം ആദരിച്ചു.

    ഫെബ്രുവരി 15ന് കേരളീയ സമാജം നാഗ്പൂരിന്റെ നേതൃത്വത്തിൽ Jeyes Cricket Cup Tournament സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

    സാംസ്കാരിക വേദിയിൽ സിനിമാഗാനങ്ങൾ, നാടൻ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, കെ ജോൺ മ്യൂസിക് ബാൻഡ് ഓർക്കസ്ട്ര ടീമിന്റെ വാദ്യമേളം, ഹിന്ദി സിനിമാഗാനങ്ങൾ, ജനറൽ സെക്രട്ടറി രാജഗോപാലും സംഘവും അവതരിപ്പിച്ച ഓട്ടംതുള്ളൽ, കെ.സി.എ. ഗ്രൂപ്പ് (നാഗ്പൂർ) അവതരിപ്പിച്ച ക്രിസ്മസ് കരോൾ എന്നിവ സദസ്സിനെ ആവേശത്തിലാക്കി.

    റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ നൃത്താവതരണം നടത്താൻ അവസരം ലഭിച്ച ശ്രീകൃഷ്ണ നൃത്താലയത്തിലെ അധ്യാപിക പ്രമീള ഉണ്ണികൃഷ്ണനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. അതോടൊപ്പം, എ.ടി.എൽ പദ്ധതിയുടെ ഭാഗമായി സയൻസ് ഇന്നൊവേഷൻ തെരഞ്ഞെടുത്ത സ്കൂളിന്റെ പ്രിൻസിപ്പൽ എന്ന നിലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത ശ്രീരേഖ സജീവനേയും ആദരിച്ചു.

    സമാജത്തിന്റെ സജീവ പ്രവർത്തകരായിരുന്ന രാജേന്ദ്രൻ പിള്ള ദമ്പതികൾ കേരളത്തിലേക്ക് താമസം മാറുന്ന സാഹചര്യത്തിൽ ഇരുവരെയും ചടങ്ങിൽ ആദരിച്ച് യാത്രയാക്കി.

    സമാജം ഖജാൻജി സൂരജ് സ്വാമിനാഥനും പ്രോഗ്രാം കൺവീനർ ഷെർലി പവിത്രനും നടത്തിയ മികച്ച ഏകോപനവും, മുഴുവൻ പരിപാടിയും ആങ്കർ ചെയ്ത രശ്മി ഉമേഷിന്റെ ഊർജ്ജസ്വലമായ അവതരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

    കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും ഉപഹാരങ്ങൾ നൽകി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | Every SATURDAY AT 4.30 P.M. | KAIRALI NEWS

    Latest articles

    സീൽ ആശ്രമത്തിലെ ഇരുനൂറോളം അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി

    പലർക്കും വോട്ടവകാശം ഒരു സാധാരണ കാര്യമായിരിക്കും. എന്നാൽ ഇവർക്കത് ജീവിതത്തിലെ ചരിത്രനിമിഷമാണ്. ഒരിക്കൽ തിരിച്ചറിയാനൊരു ഐഡൻറിറ്റിയില്ലാതെ, അപമാനഭാരത്തോടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട...

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...
    spot_img

    More like this