HomeNewsകൈരളി വൃന്ദാവൻ വാർഷികാഘോഷം ഫെബ്രുവരി 8ന്

കൈരളി വൃന്ദാവൻ വാർഷികാഘോഷം ഫെബ്രുവരി 8ന്

Published on

താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വാർഷികാഘോഷം ഫെബ്രുവരി 8ന് ഞായറാഴ്ച വിവിധ പരിപാടികളോടെ കൊണ്ടാടുന്നതാണ്.

താനെ ശ്രീരംഗ് സ്‌കൂൾ ഹാളിൽ വൈകുന്നേരം 5.30 ന് തുടങ്ങുന്ന ആഘോഷപരിപാടികൾ അസോസിയേഷൻ പ്രസിഡന്റ്‌ എം. ആർ.സുധാകരൻ, സെക്രട്ടറി പി. കെ. രമേശൻ, ട്രെഷറർ ബി. പ്രസാദ്, പ്രോഗ്രാം കൺവീനർ കെ. ബാലകൃഷ്ണൻ എന്നിവരും മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് കെ. എം. സുരേഷിന്റെയും ശാലിനി പ്രസാദിന്റെയും നേതൃത്വത്തിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗുരു സായി ഗീത മോഹന്റെ ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും മലയാളം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ കവിതാലാപനവും അരങ്ങേറും.

ഹിന്ദുസ്‌താനി സംഗീതക്കച്ചേരി, നാടൻ പാട്ടുകൾ, കോമഡി സ്കിറ്റ് എന്നീ പരിപാടികളും ഉണ്ടായിരിക്കും. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ 10, 12, ഡിഗ്രി, പി. ജി. പ്രൊഫഷണൽകോഴ്‌സുകളിൽ എന്നീ വിഭാഗത്തിൽ ഉന്നത വിജയം നേടിയവരെയും മറ്റു വിഭാഗത്തിൽ (എക്സ്ട്രാ കരിക്കുലർ )ജില്ലാ, സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ചവരെയും മെറിറ്റ് അവാർഡും സർട്ടിഫിക്കേറ്റും നൽകി അനുമോദിക്കും. ഇടശ്ശേരി രാമചന്ദ്രനും പ്രകാശ് നായരും പരിപാടി യുടെ അവതാരകർ ആയിരിക്കും. രാത്രി 9.30 ന് സമ്മാന ദാനത്തോടെ ആഘോഷപരിപാടികൾ സമാപിക്കും

കൂടുതൽ വിവരങ്ങൾക്ക്

97690 22331 (പ്രസിഡന്റ്‌)
9819546150 (സെക്രട്ടറി)
9619540784 (കൺവീനർ)

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ: മഹാരാഷ്ട്രയിലെ പ്രവാസികളുടെ പരാതികൾ തേടി ഫെയ്മ വെൽഫെയർ സെൽ

മുംബൈ: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ...

ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10...

തനിമ “പ്രവാസി മലയാളിരത്ന പുരസ്കാരം” ഒക്ടോബർ 4-ന്; സിനിമാ-സീരിയൽ താരം ഷാലു കുര്യൻ പങ്കെടുക്കും

മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന,...

ബി.കെ.എസ് കൈകൊട്ടിക്കളി മത്സരം: ഡോംബിവലി കേരളീയ സമാജത്തിന് ഹാട്രിക് കിരീടം

മുംബൈ: ബോംബെ കേരളീയ സമാജം സംഘടിപ്പിച്ച മൂന്നാമത് മെഗാ കൈകൊട്ടിക്കളി മത്സരത്തിൽ ഡോംബിവലി കേരളീയ സമാജം ഒന്നാം സ്ഥാനം...
spot_img

More like this