HomeNewsപ്രവാസി ക്ഷേമ പെൻഷൻ: 32 കോടി അനുവദിച്ചു; ഓണത്തിന് മുമ്പ് കുടിശ്ശിക അക്കൗണ്ടുകളിൽ എത്തും

പ്രവാസി ക്ഷേമ പെൻഷൻ: 32 കോടി അനുവദിച്ചു; ഓണത്തിന് മുമ്പ് കുടിശ്ശിക അക്കൗണ്ടുകളിൽ എത്തും

Published on

തിരുവനന്തപുരം: മൂന്ന് മാസമായി മുടങ്ങിയ പ്രവാസി ക്ഷേമ പെൻഷൻ വിതരണം പുനരാരംഭിക്കാൻ സർക്കാർ 32 കോടി രൂപ അനുവദിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ധനവകുപ്പ് തുക ലഭ്യമാക്കിയതോടെ ഓണത്തിന് മുമ്പായി പെൻഷൻ തുക അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മുംബൈ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി ക്ഷേമനിധി അംഗങ്ങളിൽ നിന്ന് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. പ്രത്യേകിച്ച് മുംബൈയിലെ നോർക്ക ഓഫീസിൽ കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ എത്തിയിരുന്നു.

കുടിശ്ശികയായ പെൻഷൻ തുക അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് ഇപ്പോൾ 32 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഇതോടെ ഓണത്തിന് മുമ്പ് പെൻഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് പ്രവാസി ക്ഷേമനിധി അംഗങ്ങൾ.

പെൻഷൻ വിതരണം വൈകിയതിൽ സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു. അതേസമയം, കുടിശ്ശിക ഉൾപ്പെടെയുള്ള തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി

AMCHI MUMBAI
Every Saturday | 4:30 PM
Kairali News

Latest articles

70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണം

എൻ.എം.സി.എ. സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിൽ ആവശ്യം ശക്തമായി നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ്...

നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ: മഹാരാഷ്ട്രയിലെ പ്രവാസികളുടെ പരാതികൾ തേടി ഫെയ്മ വെൽഫെയർ സെൽ

മുംബൈ: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ...

ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10...

തനിമ “പ്രവാസി മലയാളിരത്ന പുരസ്കാരം” ഒക്ടോബർ 4-ന്; സിനിമാ-സീരിയൽ താരം ഷാലു കുര്യൻ പങ്കെടുക്കും

മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന,...
spot_img

More like this