മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന, വിദ്യാഭ്യാസ മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകിയ മലയാളി പ്രതിഭകളെ ആദരിക്കുന്നതിനായി തനിമ സാംസ്കാരിക വേദി ട്രസ്റ്റ് ഏർപ്പെടുത്തിയ ഏറ്റവും അഭിമാനകരമായ “പ്രവാസി മലയാളി രത്ന പുരസ്കാരം – 2026” ഒക്ടോബർ 4-ന് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കാൽ നൂറ്റാണ്ടായി മഹാരാഷ്ട്രയുടെ സാമൂഹിക, കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ തനിമ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ മെഗാ ഓണാഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാര വിതരണം.
ലോധാ പാലാവ സിറ്റിയിലെ ചന്ദ്രേഷ് ലോധ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഓണാഘോഷ വേദിയിൽ വെച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
കേരള സംസ്ഥാന പൊതുഭരണ വകുപ്പ് (General Administration Department) ഡെപ്യൂട്ടി സെക്രട്ടറി R.B. അരുൺ, മലയാളികളുടെ പ്രിയങ്കരിയായ പ്രശസ്ത ചലച്ചിത്ര-സീരിയൽ താരം ഷാലു കുര്യൻ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിക്കും.
മുംബൈയിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരിക്കും.
പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.
മഹാരാഷ്ട്രയിലെ വാർത്തകളും വിശേഷങ്ങളും വിശകലനവും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
