പത്തും പന്ത്രണ്ടും ക്ലാസ്സുകളിലെ പരീക്ഷകൾ 2021 മെയ് മാസത്തിന് മുൻപ് നടക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0

മഹാരാഷ്ട്രയിലെ കോവിഡ് രോഗ വ്യാപനത്തിന്റെ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന ബോർഡ് നടത്തുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2021 മെയ് മാസത്തിന് മുമ്പ് നടക്കില്ലെന്ന് മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി വർഷ ഗൈക്വാഡ് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി സംസ്ഥാനത്തെ കൊറോണ വൈറസിന്റെ നിലവിലെ സ്ഥിതി കൂടുതൽ കാലം നിലനിൽക്കുവാനുള്ള സാദ്ധ്യതകൾ ചൂണ്ടിക്കാട്ടി പരീക്ഷകൾ സമയത്തിന് നടത്തുവാൻ കഴിയില്ലെന്ന് അറിയിച്ചത്.

സിലബസ് പൂർത്തിയാക്കുന്നതിനും പരീക്ഷകൾ നടത്തുന്നതിനുമായി ചർച്ചകൾ നടത്തിയെന്നും മന്ത്രി വർഷ പറഞ്ഞു.

“മഹാരാഷ്ട്ര സ്റ്റേറ്റ് സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിന് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മെയ് മാസത്തിന് മുമ്പ് നടത്താൻ കഴിയില്ല,” ഗെയ്ക്വാഡ് പറഞ്ഞു.

അദ്ധ്യാപകർക്ക് ബാക്കി ഭാഗം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ എത്ര പാഠ്യപദ്ധതി ഒഴിവാക്കാമെന്ന വിഷയവും ചർച്ച ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. “പാഠ്യപദ്ധതിയുടെ 25 ശതമാനമെങ്കിലും വെട്ടിക്കുറയ്ക്കേണ്ടിവരും, ”വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here