മുംബൈ: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരാതികളും ശേഖരിച്ച് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെൽ ഇടപെടുന്നു.
ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിലെ തടസ്സങ്ങൾ, അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തത്, ക്ഷേമനിധി പെൻഷൻ മുടങ്ങിയത്, പെൻഷൻ വിതരണത്തിലെ കാലതാമസം, അംഗത്വം, രജിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകളാണ് വെൽഫെയർ സെൽ ശേഖരിക്കുന്നത്.
പരാതികൾ ക്രോഡീകരിച്ച് അധികൃതർക്ക് സമർപ്പിക്കും
ലഭിക്കുന്ന പരാതികൾ വിഷയാടിസ്ഥാനത്തിൽ ക്രോഡീകരിച്ച് ഫെയ്മ മഹാരാഷ്ട്ര ഭാരവാഹികൾ നോർക്കയുടെയും പ്രവാസി ക്ഷേമനിധി ബോർഡിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് സമർപ്പിക്കും. പരാതികളിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സാധ്യമായ പരിഹാരം കണ്ടെത്തുന്നതിനുള്ള തുടർനടപടികളും സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരേ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്ന നിരവധി പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പരാതികൾ സമഗ്രമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഫെയ്മ അറിയിച്ചു.
നിങ്ങളുടെ പ്രശ്നം അറിയിക്കാം
നോർക്ക ഇൻഷുറൻസ് പദ്ധതിയുമായോ പ്രവാസി ക്ഷേമനിധി പെൻഷനുമായോ ബന്ധപ്പെട്ട് പരാതിയോ ബുദ്ധിമുട്ടോ നേരിടുന്ന മഹാരാഷ്ട്രയിലെ പ്രവാസികൾക്ക് ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെല്ലിനെ ബന്ധപ്പെടാം.
ഷൈൻ പാലമൂട്ടിൽ
ചെയർമാൻ – ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെൽ
📞 +91 94057 50481
കെ. വി. ജോൺസൺ
കൺവീനർ – ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെൽ
📞 +91 95610 73020
“നിങ്ങളുടെ പരാതി നിങ്ങളുടെ അവകാശത്തിനായുള്ള ഒരു ശബ്ദമാണ്.”
പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി, പ്രവാസികൾക്കൊപ്പം — എന്ന ലക്ഷ്യത്തോടെയാണ് ഫെയ്മ മഹാരാഷ്ട്ര വെൽഫെയർ സെൽ ഈ ഇടപെടൽ നടത്തുന്നത്.
മഹാരാഷ്ട്രയിലെ വാർത്തകളും വിശേഷങ്ങളും വിശകലനവും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News
